0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.7K

കൊണ്ടോയി ഒരു ഗട്ടറിൽ ചാടിച്ചത്..!

നീരജ് : ഒന്ന് നേരെ നോക്കി ഓടിക്ക് മൈരെ...😤

നീരജിൻ്റെ സംസാരത്തിൽ അവൻ നേരിടാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ആകുലത നിറഞ്ഞു നിന്നു..!

സുമ : റോഡ് മുഴുവൻ കുഴിയായതിൽ ഞാനെന്ത് ചെയ്യാനാ..👀

സുമേഷ് ഓട്ടോ ഓടിക്കുന്നതിൻ്റെ ഇടയിൽ പിന്നിലേക്ക് നോക്കി പറഞ്ഞു..!

നീരജ് : ഡാ...എന്നെ ഇവിടെ ഇറക്കിയാ മതി..😤

ടൗൺ സ്റ്റാൻഡ് എത്തിയപ്പോ നീരജ് പറഞ്ഞു..!

കിച്ചു : ഞങ്ങളും വീട്ടിലേക്കാണ്ണാ...അവിടെ കൊണ്ട് ഇറക്കി തരാ..🙂

കിച്ചുവിൻ്റെ നീരജിനോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും ഒരുതരം സെൻ്റിമെൻ്റ്സ് നിറഞ്ഞ് നിന്നു..!

നീരജ് : എൻ്റെ ബൈക്ക് അവിടെ ഉണ്ടടാ..!

കിച്ചു : അതവിടെ ഇരുന്നോട്ടെ നമുക്കത് പിന്നെ വന്ന് എടുക്കാ..🤗

നീരജ് : പിന്നെ വന്നാര്...നിൻ്റെ അപ്പൻ എടുക്കൊ എൻ്റെ വണ്ടി..😤

നീരജ് പറഞ്ഞത് കേട്ട് സുമേഷ് ഉറക്കെ ചിരിച്ചു.. ഒപ്പം ചെറുതായി കിച്ചുവും..! ബൈക്ക് വച്ചിടത്തായി സുമേഷ് ഓട്ടോ കൊണ്ട് നിറുത്തി...നീരജ് ആ ചെറു ചാറ്റൽ മഴയിലേക്ക് ഇറങ്ങി ചെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തു..! ആ നേരത്ത് ടൗണിൽ അവനൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് നീരജ് നേരെ ബൈക്കുമായി വീട്ടിലേക്ക് വച്ച് പിടിച്ചു..!

വീടിന് മുൻപിലെ ഗേറ്റ് ആ നേരത്ത് മലർക്കെ തുറന്ന് കിടക്കുകയായിരുന്നു..! നീരജ് വീടെത്താൻ കാത്തിരുന്നത് പോലെ മഴ കുറച്ചും കൂടി ശക്തിയോടെ പെയ്യാൻ തുടങ്ങി..! ബൈക്ക് ഇനി നനയാൻ ഒന്നുമില്ലെങ്കിലും നീരജ് അത് നേരെ പതിവ് പോലെ കാർപോർച്ചിലേക്ക് കയറ്റി നിറുത്തി..! നീരജ് വീടിന് നേരെ നോക്കിക്കൊണ്ട് കോട്ടേഴ്‌സിലേക്ക് നടന്നു..! നീരജിൻ്റെ മുടിയിലൂടെ വെള്ളത്തുള്ളികൾ ഇറ്റ് വീണു

💬 Comments

View all comments