Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
കൊണ്ടിരുന്നു.. ഷർട്ട് ശരീരത്തോട് നനഞ്ഞ് പറ്റി ചേർന്ന് കിടന്നു..! കോട്ടേഴ്സ് ഇരുട്ട് മൂടി കിടന്നു , ആ ഇരുട്ടിൻ്റെ ആധിപത്യത്തിന് വിരാമമിട്ടത് നീരജ് ലൈറ്റ് ഓൺ ചെയ്തതോടെയാണ്..!
വാതിൽ തുറന്ന് നീരജ് റൂമിലേക്ക് കയറി വാതിൽ ചെറുതായി ചാരി വച്ചു..! ചെയറിൻ്റെ കയ്യിൽ ഇട്ടിരുന്ന തോർത്തുകൊണ്ട് തല നന്നായി തോർത്തി..! നനഞ്ഞൊട്ടിയ ഷർട്ടും പാൻ്റും മാറ്റിയ ശേഷം നീരജ് കുളിക്കാനായി കയറി..! തണുത്ത വെള്ളം ദേഹത്ത് വീണപ്പോ അത്ര നേരം ഇല്ലാത്ത പുകച്ചിൽ ശരീരത്തിൻ്റെ പലഭാഗങ്ങളിൽ നിന്നും ഉയർന്നു..! ശേഷം കുളിയെല്ലാം കഴിഞ്ഞ കയ്യിൽ കിട്ടിയ ഡ്രസ്സെഡുത്തിട്ടു..! നീരജ് വന്നതറിഞ്ഞ് ബിന്ദു ചേച്ചി ആ മഴയത്ത് ഒരു കുടയുമായി കോട്ടേഴ്സിലേക്ക് വന്നു..! നനഞ്ഞ കുട മടക്കി വരാന്തയിൽ വെച്ച ശേഷം നീരജ് ചാരി വെച്ച വാതിൽ ബിന്ദു ചേച്ചി തുറന്നു..! ആ നേരം നീരജ് കണ്ണാടിക്ക് മുൻപിൽ നിന്ന് ചുണ്ട് മുറിഞ്ഞ പാട് നോക്കുവായിരുന്നു..! ബിന്ദു ചേച്ചിയെ കണ്ടപ്പോ നീരജ് ഒരുതരം കുറ്റ ബോധത്തോടെ നോക്കി..! ശരിക്കും കുറ്റബോധം ഉണ്ടാവേണ്ട ആവശ്യം ഒന്നുമില്ല , സ്വന്തം പെണ്ണിനെ കുറിച്ച് തെണ്ടിത്തരം പറഞ്ഞ ഏതൊരു ആണും ചെയ്യുന്നതെ നീരജും ചെയ്തിട്ടുള്ളൂ..! പിന്നെ നാഴികയ്ക്ക് നാല്പത് വട്ടം പിന്നാലെ നടന്ന് പ്രശ്നം ഉണ്ടാക്കരുത് പറഞ്ഞ ബിന്ദു ചേച്ചിയോട് ഇനി പ്രശ്നം ഉണ്ടാക്കില്ല , ക്ഷമിക്കാനുള്ള വരം കിട്ടി എന്നൊക്കെ ഡയലോഗ് അടിച്ച നീരജ് അതിന്നു തെറ്റിച്ചു എന്നെ ഉള്ളൂ..!
നീരജ് : ചേച്ചി... ഞാന്..🙂
ബിന്ദു : വേണ്ട...!
നീരജ് പറഞ്ഞ് മുഴുവിക്കുന്നതിന് മുൻപായി ബിന്ദു ചേച്ചി പറഞ്ഞു..!
ബിന്ദു
💬 Comments
View all comments