Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
: അവൻ്റെ നിൽപ്പ് കണ്ട , രണ്ടടി കൂടുതൽ കൊടുക്കണം..😤..! എന്തേലും പറഞ്ഞ അപ്പോ എടുത്തോളും പെട്ടിയും കിടക്കയും😡
ശോഭമ്മ നീരജിന് നോക്കി ചൊടിച്ചു..
നീരജ് : ശോഭമ്മേ.., ഞാന്..🙂
ശോഭമ്മ : നീയൊന്നും പറയണ്ട...! നിന്നോട് ഞാൻ പറഞ്ഞോ ഇവിടെന്ന് പോവാൻ..!
നീരജ് : അതില്ല...😐
ശോഭമ്മ : പിന്നെ...?👀
നീരജ് : ഞാനിവിടെ നിന്ന അവര് വെറുതെ വന്ന് ചൊറിയും...എപ്പോഴും കേട്ട് നിന്നെന്ന് വരില്ല മനുഷ്യനല്ലേ പ്രതികരിച്ചെന്ന് വരും..! അപ്പോഴും ഇതിൻ്റെ ഇടയിൽ കിടന്ന് പ്രയാസപ്പെടേണ്ടി വരുന്നത് ശോഭമ്മയായിരിക്കും...😐
ശോഭമ്മ : ആഹാ...! എനിക്ക് പ്രയാസം ആവും കരുതിയിട്ടാണോ നീയീ അങ്കലാപ്പൊക്കെ ഉണ്ടാക്കിയത്..😤
ശോഭമ്മ നീരജിന് കലിപ്പിച്ചു നോക്കി..!
നീരജ് : അത് പറ്റി പോയി..😐🙂
നീരജ് ശോഭമ്മയേ നോക്കി പറഞ്ഞു..!
ശോഭമ്മ : സാരൂലാ..ഇനിയിങ്ങനെ ഉണ്ടാവാതെ നോക്കണം..😤
നീരജ് : ഉം..
അടുത്ത നിമിഷം ശോഭമ്മയുടെ മുഖം മാറി ..
നീരജ് : 🙂
ശോഭമ്മ : ഏതാടാ...ആ പെണ്ണ്..? 👀😡
ശോഭമ്മ നീരജിന് തന്നെ ഉറ്റു നോക്കി..!
ബിന്ദു : ആ...അത് ചോദിക്കാൻ മറന്നു...! 😅
നീരജ് : അന്നാ അമ്പലത്തിൽ വെച്ച് കണ്ടില്ലേ ആ കുട്ടി , മറ്റേ വീഡിയോയിൽ എൻ്റെപ്പം ഒള്ളത്...🙂
ശോഭമ്മ : അപ്പൊ നിനക്ക് അവളെ അറിയില്ല പറഞ്ഞതോ..?👀
നീരജ് : അറിയില്ലാന്ന് ഞാൻ പറഞ്ഞോ..😳
ബിന്ദു : നുണ പറഞ്ഞ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..😡
നീരജ് : ഞാൻ പറഞ്ഞെന്നാ തോന്നണേ ..! അല്ലെ😕
ശോഭമ്മ : അത് ഞങ്ങളോടാണോ ചോദിക്കണേ..😤
💬 Comments
View all comments