Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ബിന്ദു : എന്നാലും നീയിത് എങ്ങനെ ഒപ്പിച്ചു ഇതിൻ്റെ ഇടയില്...😅
ബിന്ദു ചേച്ചി നീരജിൻ്റെ തോളിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു..!
നീരജ് : സൊസൈറ്റിയിൽ പാല് വാങ്ങാൻ പോയപ്പോ കണ്ടിഷ്ഠപെട്ടതാ ...😌
എന്തോ നീരജിന് ഒരുത്തരം നാണവും അഭിമാനവും കലർന്ന നിമിഷമായിരുന്നു അത്..!
ശോഭമ്മ : അപ്പൊ സൊസൈറ്റിയിൽ പാല് വാങ്ങാൻ മാത്രം പോണതല്ല...👀
ഒരു സംശയത്തിൻ്റെ നിഴലോടെ ശോഭമ്മ നീരജിന് നോക്കി..
നീരജ് : അത് പിന്നെ ശോഭമ്മേ... ഞാന്...പറയണം കരുതിയതാണ്.🙂
ബിന്ദു : അങ്ങനെ പറ അപ്പൊ വെറുതെയല്ല..! പതിവില്ലാത്ത ആത്മാർത്ഥതയോടെ സൊസൈറ്റിയിൽ പോണതല്ലേ...! എന്നാലും നി ഇത്ര നാളും ഒരു ക്ലൂ പോലും തരാതെ , ആരോടും പറയാതെ കൊണ്ട് നടന്നില്ലേ..😅
നീരജ് : ഈ കാര്യം കല്ലുന് അറിയാ...🫣
ശോഭമ്മ : എഹ്...അമ്മയ്ക്കറിയോ..😯
നീരജിൻ്റെ പ്രേമത്തിൻ്റെ പിന്നിലെ ശക്തമായ ആ കരങ്ങൾ കല്ലുവിൻ്റെതാണെന്ന് അറിഞ്ഞപ്പോ ശോഭമ്മ അന്തം വിട്ട പോലെ നോക്കി..!
നീരജ് : സത്യായിട്ടും..! ഇക്കാര്യത്തിൽ എൻ്റെ മെൻ്ററും മാർഗദർശിയും കല്ലുവാണ്..🤗
" എടാ...ദുഷ്ടാ ആ പാവത്തിനെ നൈസ് ആയി ഇട്ട് കൊടുത്തല്ലേ..😕 , നന്നായി വാ..."
നീരജിൻ്റെ മനസിൻ്റെ ഏതോ കോണിൽ നിന്നും ആരോ മന്ത്രിക്കും പോലെ തോന്നി..!
ശോഭമ്മയും ബിന്ദു ചേച്ചിയും പിന്നെയും തിരികെ പോയി..! വീട്ടിൽ നിന്നും എന്തോ തർക്കങ്ങളും ബഹളങ്ങളും കേൾക്കുന്നുണ്ടായിരുന്നു..! പക്ഷേ നീരജിന് ഒന്നുറപ്പിക്കാം ഇവിടെന്ന് പോവേണ്ടി വരില്ല..! ഒരുപാട് നേരത്തെ ശബ്ദ കോലാഹലങ്ങൾക്ക് ശേഷം എല്ലാം പഴയ പോലെ ആയത് പോലെ തോന്നി..! ഒരു തരം നിശബ്ദത എങ്ങും നിറഞ്ഞ് നിന്നു..!
💬 Comments
View all comments