0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.7K

>>>21:12

( ഊണ് മേശയിൽ )

അച്ചു : അമ്മാ... ഇവനെ അടിക്കിട്ടിയത് കൊണ്ടാണോ ചിക്കൻ വാങ്ങിച്ചേ...👀

അച്ചു ചിക്കൻ കടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..!

ബിന്ദു : 😅

നീരജ് : ആടി...തല്ല് കിട്ടിയതിൻ്റെയും പോലീസ് സ്റ്റേഷനിൽ കയറിയതിൻ്റെയും വകയിൽ എൻ്റെ ചെലവാണ്..😐

നീരജ് അച്ചുവിന് പുച്ഛിച്ച് കൊണ്ട് പറഞ്ഞു..!

അച്ചു : അപ്പൊ അവര് നിന്നെ കമ്പി റൂമില് കേറ്റി അടിച്ചോ...👀

സിനിമയിൽ കണ്ട സ്റ്റേഷനും അതിൽ പ്രതികളോടുള്ള പോലീസിൻ്റെ പ്രതികരണം ആണ് അച്ചു അവളുടെ രീതിയിൽ ചോദിച്ചത്..! പിന്നെ ഈ കമ്പി റൂം എന്നവളുദേശിച്ചത് ലോക്ക് അപ്പിനെയായിരുന്നു..! അച്ചുവിൻ്റെ ചോദ്യങ്ങൾ തുടർന്ന് കൊണ്ടിരുന്നപ്പോ നീരജ് തീൻ മേശയുടെ അടിയിലൂടെ കാലിട്ട് അച്ചുവിൻ്റെ കാലിൽ ചെറുതായി ചവിട്ടി..! ചവിട്ട് കിട്ടിയതും അച്ചു ടേബിളിൻ്റെ അടിയിലേക്ക് നോക്കി..!

അച്ചു : അമ്മാ....😖

നീരജാണ് കാല് കൊണ്ട് ചവിട്ടിയതെന്ന് മനസ്സിലായപ്പോ അച്ചു ഉറക്കെ കരയുന്നത് പോലെ കാണിച്ചു..!

ബിന്ദു : നീരജേ..എൻ്റെ കൊച്ചിനെ വെറുതെ കേടു കാട്ടിയാലുണ്ടല്ലോ..😤

ബിന്ദു ചേച്ചി നീരജിന് നോക്കി ശകാരിക്കും പോലെ പറഞ്ഞു..!

നീരജ് : ഓ...നിങ്ങള് വലിയ അമ്മയും മോളും..😏

നീരജിൻ്റെ മുഖത്ത് പുച്ഛം മാത്രം..! ശോഭമ്മ അവൻ്റെ പ്ലേറ്റിലേക്ക് കുറച്ചും കൂടി ചിക്കൻ വിളമ്പി..!

നീരജ് : മതി...മതി..! എനിക്ക് വേണ്ട ഈ പിശാചിനെ കൊടുത്തോ..😏

ശോഭമ്മ പ്ലേറ്റിൽ ചിക്കൻ വച്ചപ്പോ നീരജ് പറഞ്ഞു..!

അച്ചു : അമ്മാ...പോലീസിൻ്റെ കയ്യീന്ന് തല്ല് കൊണ്ടവരല്ലേ ചിക്കൻ കയിക്കണ്ടേ..👀

ബിന്ദു : തല്ല് കൊണ്ടുവരും കൊള്ളാത്തവരും കഴിക്കണം..എന്നാലല്ലേ നമ്മള് വളരൂ..😅

അച്ചുവിൻ്റെ പൊട്ടത്തരങ്ങൾക്ക് സപ്പോർട്ട്

💬 Comments

View all comments