Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
മീനിൻ്റെ വായിൽ നിന്നും പച്ച മന്ത്ര ലൈറ്റ് വന്നതും നോക്കി ഇരിക്കുമ്പോഴാണ് നീരജിൻ്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങിയത്..! നീരജ് നോട്ടിഫിക്കേഷൻ്റെ പിന്നാലെ പോവാതെ പിന്നെയും കാർട്ടൂൺ കാണുന്നതിൽ മുഴുകി..! പിന്നെയും നോട്ടിഫിക്കേഷൻ വന്നു , ഒന്നല്ല രണ്ട് മൂന്ന് അങ്ങനെ..! തുടരെ തുടരെയുള്ള നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് നീരജ് ഫോൺ ഓപ്പൺ ആക്കി..! വാട്സാപ്പിൽ എന്തോ മെസ്സേജ് വന്നിരിക്കുന്നു..! അൺനോൺ ആയ ഏതോ നമ്പറിൽ നിന്നുള്ള സന്ദേശം..! നീരജ് ചാറ്റ് തുറന്ന് മെസ്സേജ് വായിക്കാൻ തുടങ്ങി..!
{ ഹലോ
ഞാനാ...കൃഷ്ണ..}
കൃഷ്ണയുടെ മെസ്സേജ്.., അതും നീരജ് പ്രതീക്ഷിക്കാത്ത സമയത്ത്..! നീരജിൻ്റെ മനസിലും മുഖത്തും ആനന്ദം.., എന്നാ ഒരു ആനന്ദം..! നീരജ് തിരിച്ച് ടൈപ്പ് ചെയ്യാൻ തുടങ്ങി..!
നീരജ് : { ഹായ്...😃 }
കൃഷ്ണ സീൻ ചെയ്തതിൻ്റെ ഭാഗമായി മെസ്സേജിൽ ബ്ലൂ ടിക് വീണു..!
കൃഷ്ണ : { ഞാനാ കൃഷ്ണയാ..ഇപ്പോഴാ ഏടത്തി നമ്പർ തന്നത്..🤗 }
നീരജ് : { അതെയോ..ഞാൻ വിചാരിച്ചില്ല മെസ്സേജ് അയക്കുന്നു..!}
കൃഷ്ണ : { അതെയാ...🤭..!മെസ്സേജ് അയക്കാതിരിക്കാൻ പറ്റില്ലല്ലോ..!😉 എന്താണ് മാഷെ പരിപാടി..}
നീരജ് : { പരിപാടി ഒന്നുമില്ല , ഇവിടെ ഒരു കുരിപ്പിരുന്നു..കാർട്ടൂൺ കാണുകയാണ്..! അപ്പൊ ചെറിയൊരു കമ്പനി കൊടുക്കുവാ...🫣 ..! അവിടെയോ..}
കൃഷ്ണ : { കൊറച്ച് പഠിക്കാൻ ഉണ്ടായിരുന്നു , അത് കഴിഞ്ഞപ്പോ പച്ചക്കറി മുറിക്കുന്നു..😊 }
നീരജ് : { പണി തിരക്കിലാണൊ...🤗 }
കൃഷ്ണ : { പണിയിലാണ് , പക്ഷേ തിരക്ക് പണിയല്ല..! 😄 }
നീരജ്
💬 Comments
View all comments