Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
വല്ലതും ഉണ്ടോ ഇവിടെ...👀
നീരജിൻ്റെ ചോദ്യത്തിന് കൃഷ്ണ കുറച്ച് ദൂരേക്ക് കൈ ചൂണ്ടി കാട്ടി..! കുറച്ചകലെ ടൗണിൻ്റെ തിരക്കുകളിൽ നിന്നും മാറി ഒരു പാർക്ക് ഉണ്ടായിരുന്നു..! നീരജും കൃഷ്ണയും അങ്ങോട്ടേക്ക് നടന്നു..! പാർക്ക് എന്നൊന്നും പറയാൻ പറ്റാത്ത വലിയ ഡെവലപ്പ് ഒന്നുമില്ലാത്ത ഒരു സ്ഥലം..! കുറച്ച് ബെഞ്ചും മരങ്ങളും പിള്ളാർക്ക് കളിക്കാൻ ഒരു സ്ലൈഡറും രണ്ട് മൂന്ന് ഊഞ്ഞാലും അതാണ് ആ പാർക്കിൽ ആകെ ഉണ്ടായിരുന്നത്..! നീരജും കൃഷ്ണയും ആളൊഴിഞ്ഞ ഒരു തണൽ മരത്തിൻ്റെ ചുവട്ടിലെ ബെഞ്ചിൽ ഇരുന്നു..! " എന്താണിപ്പോ പറയാ..." നീരജ് മനസ്സിൽ ആലോചിച്ചു..!
നീരജ് : സത്യം പറഞ്ഞ എന്ത് പറയണം എന്നറിയില്ല...! കൃഷ്ണ ശരിക്കും ഓകെ അല്ലെ...🤗
പ്രത്യേകിച്ച് എന്ത് സംസാരിക്കണം എന്ന് ധാരണയില്ലാത്തത് കൊണ്ട് നീരജ് മനസിൽ തോന്നിയതെന്തോ അത് കൃഷ്ണയോട് പറഞ്ഞു..! അതിന് മറുപടിയായി കൃഷ്ണയും തലയാട്ടി..!
നീരജ് : നമ്മൾ സെറ്റ് ആയിട്ട് കുറച്ച് ദിവസം ആയെങ്കിലും ഇത് വരെ മര്യാദയ്ക്ക് ഒന്നും സംസാരിച്ചിട്ടില്ല..! അതോണ്ടാണ് ഒന്ന് കാണാ പറഞ്ഞത്..! സൊസൈറ്റിയിൽ പിന്നെ ചേച്ചി ഉള്ളത് കൊണ്ട് മര്യാദയ്ക്ക് ഒന്നും പറയാൻ പറ്റില്ല..!
നീരജ് റെക്കോർഡ് ചെയ്ത് വച്ചതുപോലെ പറയാനുള്ളത് കൃഷ്ണയോട് പറഞ്ഞു..! എന്നിട്ട് ഒരു ദീർഘശ്വാസം എടുത്ത് വിട്ടു..!
നീരജ് : സത്യം പറയാലോ..ഈ നേരിട്ട് സംസാരിക്കാ പറയണത് അത്ര ചില്ലറ കാര്യം അല്ല ടാ..😕
കൃഷ്ണ : 😅
നീരജിൻ്റെ പറച്ചില് കേട്ട് കൃഷ്ണ ചിരിച്ചു..!
നീരജ് : എന്താ ചിരിക്കണെ...ഞാൻ കാര്യത്തിൽ പറഞ്ഞതാണ്..😅
കൃഷ്ണ : 🤭
നീരജ് : എന്തേലും ഉണ്ടേൽ
💬 Comments
View all comments