Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
പറഞ്ഞോ..! നമുക്ക് ഫ്രീയായി സംസാരിക്കാ..!
കൃഷ്ണ കൈകൊണ്ട് സ്വന്തം നെഞ്ചിൽ തൊട്ട് കൈ ഹാർട്ട് ആകൃതിയിൽ കാണിച്ചു അവളെ ഇഷ്ടം ആയോ എന്ന് ചോദിച്ചു..!
നീരജ് : നിന്നെ ഇഷ്ടം ആയോ എന്നോ..? ഇഷ്ടം ആയി..! അത് ഞാൻ മുൻപും പറഞ്ഞ കാര്യം അല്ലേ..🤗
കൃഷ്ണ വായ ഭാഗത്തേക്ക് ചൂണ്ടി അവൾക്ക് സംസാരിക്കാൻ കഴിയില്ല എന്നും കാണിച്ചു..!
നീരജ് : അത് കുഴപ്പം ഇല്ല..! എനിക്ക് സംസാരിക്കാൻ പറ്റുമല്ലൊ..! എല്ലാത്തിനേക്കാളും എനിക്ക് നിന്നെ ഇഷ്ടം ആണ്..അത് പോരെ..❤️ ! ശെരി എന്നെ ഇഷ്ടം ആണോ..😌
അതിന് മറുപടിയായി കൃഷ്ണ ബെഞ്ചിൽ വച്ചിരുന്ന നീരജിൻ്റെ കൈപ്പത്തിക്ക് മീതെ കൈ വച്ചു..! ഇനി ഇതിനെക്കാൾ വേറെന്താണ് നീരജിന് വേണ്ടത്..!
നീരജ് : നമ്മള് സെറ്റ് ആവുന്നു ഞാൻ ഒരിക്കലും വിചാരിച്ചതല്ല...😌
കൃഷ്ണ : 👀
കൃഷ്ണ നീരജിന് കണ്ണുരുട്ടി നോക്കി..!
നീരജ് : പക്ഷേ...ഞാൻ നിന്നെ പറ്റിക്കില്ല..! വേറെ ആരും കൊണ്ട് പോവാതെ കെട്ടിക്കോളം...😌🫶❤️
കൃഷ്ണ : 😃
ഒന്ന് കമ്മ്യൂണിക്കേഷൻ സെറ്റ് ആവണ്ട ആവശ്യമേ അവർക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ..! അല്ലെങ്കിലും ഈ ചാറ്റ് ചെയ്യുന്നതും വിളിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ഈ നേരിട്ട് കണ്ട് സംസാരിക്കുന്നത്...! നേരിട്ട് കണ്ടാൽ അല്ലേ മറ്റൊരാളുടെ അവസ്ഥയും എമോഷൻസും നമുക്ക് മനസിലാവാ..! അതോണ്ടാവണം ഈ തലയ്ക്ക് വിവരമുള്ളവർ ഈ ബന്ധങ്ങൾക്കിടയിലുള്ള പ്രശ്നം നേരിട്ട് കണ്ട് സംസാരിക്കണമെന്ന് പറയുന്നത്..!
സ്റ്റാർട്ടിങ് ട്രബിൾ മാറി കിട്ടിയപ്പോ നീരജും കൃഷ്ണയും പരസ്പരം സംസാരിക്കാൻ തുടങ്ങി..! അവർക്കിടയിൽ ഭാഷയ്ക്ക് വലിയ പ്രാധാന്യം ഉള്ളതായി തോന്നിയില്ല..! കൃഷ്ണ പറയുന്ന കാര്യങ്ങള് ഇത്തിരി
💬 Comments
View all comments