Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
കഷ്ടപ്പെട്ടിട്ടാണെങ്കിലും നീരജ് ഡീക്കോട് ചെയ്തെടുത്തു..! നീരജ് പിന്നെ മനസ്സ് തുറക്കാൻ കാത്തിരുന്നത് പോലെ അവൻ്റെ ജാതകം വരെ കൃഷ്ണയുടെ മുൻപിൽ പറഞ്ഞെന്ന കേട്ടത്..! ഇവിടെ വന്നതും അതിന് മുൻപ് നടന്നതും അവൻ്റെ ജീവിതവും എല്ലാം കൃഷ്ണയ്ക്ക് മുൻപിൽ നീരജ് തുറന്ന് കാട്ടി..! കൃഷ്ണയും ഏതാണ്ട് അതുപോലെ ഒക്കെ തന്നെയാണ് സംസാരിച്ചതും..! അവർക്കിടയിൽ ശരിക്കും സ്നേഹം ഉള്ളത് കൊണ്ടായിരിക്കാം സമയം പോകുന്നതവർ അറിഞ്ഞില്ല..!
മിനിറ്റുകൾ മണിക്കൂറുകളായി മാറി..! ഇതിനിടയിൽ കൃഷ്ണയുടെ പല തരത്തിലുള്ള മുഖങ്ങളും മാറി മാറി വന്നു..! കൃഷ്ണ പറയുന്ന ചില കാര്യങ്ങളും ആംഗ്യങ്ങളും നീരജിന് മനസ്സിലാക്കാൻ കഴിയാതെ വന്നപ്പോ ഗതികെട്ട് കൃഷ്ണ വാങ്ങിയ നോട്ട് ബുക്ക് എടുത്ത് അതിൽ എഴുതി കാണിച്ചു..! അങ്ങനെ പത്ത് പതിനഞ്ചോളം പേജ്സ് കൃഷ്ണ എഴുതി തീർത്തെന്നാണ് കരക്കമ്പി..! തുടക്കമല്ലേ കൃഷ്ണ പറയുന്നത് മനസ്സിലാക്കാൻ നീരജിന് ചിലപ്പോ കുറച്ച് സമയം വേണ്ടി വരും..! കൃഷ്ണയുടെ മുഖത്തെ ഭാവങ്ങൾ പോലെ എഴുത്തിനും വേറെ തലങ്ങളുണ്ട്..! ഉദാഹരണത്തിന് മെല്ലെ വൃത്തിക്കാണ് എഴുതുന്നതെങ്കിൽ കക്ഷി സമാധാനത്തോടെയാണ് പറയുന്നത്..! അതല്ല മറിച്ച് സ്പീഡ് കൂട്ടി കടുപ്പിച്ച് ധൃതിയിൽ ആണെഴുതുന്നതെങ്കിൽ ഒന്നുകിൽ ദേഷ്യം അല്ലെങ്കിൽ ടെൻഷൻ..! ഈ രണ്ടിലേതെങ്കിലും ആയിരിക്കും അപ്പോഴത്തെ മോഡ്..!
സമാധാനത്തോടെ ഇരിക്കുന്ന കൃഷ്ണയെക്കാൾ ദേഷ്യത്തിലിരിക്കുന്ന കൃഷ്ണയെ നീരജ് പേടിക്കണം..! ഇനി കണ്ടറിയണം കോശി ..അല്ല നീരജെ തനിക്കിനി എന്താ സംഭവിക്കാൻ പോണതെന്ന്..!
നീരജ് : എനിക്ക് സത്യം പറഞ്ഞ നീതുവിന് ഇഷ്ടമായിരുന്നു..! അവൾക്ക് എന്നെയും ,പക്ഷെ വിധിച്ചത് അശോകനെ ആയിരിക്കും..! 🙂
കൃഷ്ണ : 😅
നീരജിൻ്റെ ദുരന്തർ സ്റ്റോറി കേട്ടിട്ട് കൃഷ്ണ ചിരിച്ചു..!
💬 Comments
View all comments