Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
എന്നെ എങ്ങാനും പറ്റിച്ചാൽ ഉണ്ടല്ലോ...! ഞാൻ നിന്നെ കൊന്ന് കളയും..🥰
നീരജ് മെസ്സേജ് കണ്ട് സ്വയം ഒന്ന് ചിരിച്ചു..! എന്നിട്ട് പിന്നെയും ടൈപ്പ് ചെയ്യാൻ തുടങ്ങി..
നീരജ് : { ഞാൻ മരിച്ചാ ..നി വേറെ കെട്ടുമായിരിക്കും ലെ...🙂
നീരജ് ചില ആമ്പിള്ളാരുടെ സ്വതസിദ്ധ കഴിവായ സെൻ്റി അടിക്കൽ മഹാമഹത്തിലേക്ക് കടന്നു..!
കൃഷ്ണ : { നി മരിച്ചാ..ഞാൻ വേറെ കെട്ടും..!😏}
നീരജ് : { എടി... ദുഷ്ടെ..🥹
കൃഷ്ണ : { പിന്നെ ഇങ്ങനെ ഒക്കെ ചോദിച്ചാ ഞാനെന്താ പറയേണ്ടത്..! 😒
നീരജ് : { ഞാനൊരു തമാശ പറഞ്ഞതല്ലേ...എൻ്റെ പൊന്ന് മോളെ..😌
കൃഷ്ണ : { ഉവ്വാ... മരിക്കണ കാര്യം പറയണതാണല്ലോ..നിൻ്റെ തമാശ..🙂↔️
നീരജ് : { ഏയ്...ഞാനങ്ങനെ പെട്ടെന്നൊന്നും മരിക്കില്ല..! നിന്നെയും കെട്ടി കൊറച്ച് പിള്ളാരൊക്കെ ആയിട്ട് കൊറെ കാലം നിൻ്റെ ഒപ്പം ജീവിക്കണം..! എന്നിട്ടേ ഈ നീരജ് ചാവു മോളെ..😜
കൃഷ്ണ : { അയ്യടാ...അപ്പൊ അവിടെ വരെ എത്തിയാ കാര്യങ്ങള്..😅
നീരജ് : { പിന്നെ ...എത്താതെ ഇരിക്കൊ..! ഇനി നിന്നെ എങ്ങനെ കെട്ടുന്നു മാത്രം ആണ് ഇപ്പോഴത്തെ എൻ്റെ പേടി...😊 }
കൃഷ്ണ :{ ആ കാര്യത്തിൽ മോൻ പേടിക്കൊന്നും വേണ്ട..! വീട്ടുകാരെ കരയിപ്പിച്ചിട്ട് ഞാൻ ഇറങ്ങി വരില്ല...🙂↔️ }
നീരജ് : { ആഹാ...മര്യാദയ്ക്ക് നമ്മുടെ കല്യാണം നടക്കുന്നും എനിക്കും തോന്നണില്ലാ..🤗 }
പെട്ടെന്നായിരുന്നു കോട്ടേഴ്‌സിൻ്റെ വാതിൽ ഉറക്കെയുള്ള ശബ്ദത്തോടെ തുറക്കപ്പെട്ടത്..! നീരജ് പകച്ച് കൊണ്ട് നോക്കി..! ബിന്ദു ചേച്ചി ഡോറിൻ്റെ ഭാഗത്ത് നിന്ന് കിതയ്ക്കുന്നുണ്ടായിരുന്നു..!
നീരജ് : എന്തേച്ചി..👀
ബിന്ദു : അമ്മ...അ..മ്മ..
ബിന്ദു ചേച്ചി നിന്ന് കിതച്ചു..! നീരജ് കട്ടലിൽ നിന്ന് എഴുന്നേറ്റു..!
നീരജ് : മുത്തശ്ശിക്കെന്ത് പറ്റി..👀
നീരജിൻ്റെ നെഞ്ച് പിടയാൻ തുടങ്ങി..!
ബിന്ദു : അമ്മക്ക്..വയ്യ നി വേഗം വായോ..😤
ശ്വാസം എടുത്ത് വിട്ടുകൊണ്ട് നീരജ് പുറത്തേക്ക് ഓടി..! ബനിയനും ഷോർട്ട്സുമായിരുന്നു നീരജ് അപ്പൊ ഇട്ടിരുന്നത്..! നീരജ് ഓടി മുത്തശ്ശിയുടെ റൂമിലേക്ക് കയറി..!
ശോഭമ്മ : ഒന്നൂല്ല..അമ്മ.. ഒന്നൂല്ല ..!🥺
ശോഭമ്മ മുത്തശ്ശിയുടെ
💬 Comments
View all comments