Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
അമർഷം എത്ര മൂടി വെക്കാൻ നോക്കിയിട്ടും അവന് കഴിഞ്ഞില്ല..!
കൃഷ്ണ : { ഇനി പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ...}
സംഭവ എല്ലാം കേട്ട് കഴിഞ്ഞിട്ടും കൃഷ്ണ ഒരു ഡബിൾ സ്റ്റാൻഡിൽ ആണ്..! ഇനി അവളോട് പ്രശ്നം ഉണ്ടാക്കല്ലേ എന്ന് പറഞ്ഞു , എന്നാലും ഞാൻ ഉണ്ടാകും..! ഒരു കണക്കിന് ചിലപ്പോഴക്കോ ഞാനും പ്രശ്നത്തിന് തുടക്കമിടാറുണ്ട്..വെറുതെ അവളെ ചൊറിഞ്ഞിട്ടുമുണ്ട് , മനസിൽ തെറി വിളിച്ചിട്ടും ഉണ്ട്..! ദിസ് ഈസ് മൈ എൻ്റർടെയ്ൻമെൻ്റ്...🤗
നീരജ് : പ്രശ്നം ഉണ്ടാവാതെ നോക്കാം..!😌
കൃഷ്ണയ്ക്ക് ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി നീരജ് പറഞ്ഞു..! അല്ലെങ്കിലും ഇനി പ്രശ്നം ഒന്നും ഉണ്ടാക്കില്ല..! എന്തേലും വള്ളി ആയാ ഇവിടെന്ന് പോകേണ്ടി വരും..! അപ്പൊ പിന്നെ എൻ്റെ കൃഷ്ണയെ ആര് പിന്നാലെ നടന്ന് പ്രണയിക്കും...😅
അങ്ങനെ സംഭവ ബഹുലമായ മഹാഭാരതം പോലെ നീരജ് അവൻ്റെ ജീവിതവും അതിൽ നടന്ന സംഭവവികാസങ്ങളും പറഞ്ഞു..! ഇനി കൃഷ്ണയെ കുറിച്ച് പറയുവാണെ ഇപ്പൊ പിജി സെക്കൻഡ് ഇയർ എങ്ങാണ്ട് പഠിക്കുന്നു..! മൂന്ന് ഏട്ടന്മാർക്കും കൂടി ഒരു പെങ്ങൾ അതിൽ മൂത്ത ഏട്ടൻ്റെ ഭാര്യയാണ് ദേവി ചേച്ചി..! അച്ചൻ രാജൻ ഇപ്പോ ഉദ്യോഗികമായി പണികളിൽ നിന്നൊക്കെ റിട്ടയർ ചെയ്ത് അല്ലറ ചില്ലറ രാഷ്ട്രീയമായി നടക്കുന്നു..! സംസാരിക്കാൻ കഴിയാത്തത് കൊണ്ടും ഒരു മോളയത് കൊണ്ടും പൊന്നെ കരളേ എന്ന് പറഞ്ഞാണ് രാജൻ മകളെ വളര്ത്തുന്നത്..! ഏട്ടന്മാർക്കും കുഞ്ഞ് പെങ്ങള് ജീവനാണ്...! ഇപ്പോഴാണ് ശരിക്കും അയ്യപ്പനും കോശിയിലെ മറ്റേ ഡയലോഗ് " കണ്ടറിയണം കോശി ഇനി തനിക്ക് എന്താ സംഭവിക്കാൻ പോണതെന്ന്.." ശരിക്കും നീരജിൻ്റെ
💬 Comments
View all comments