Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ലൈഫിൽ അനിവർത്തനം ആവുന്നത്. ഇപ്പോഴാണ്..🙂
സംസാരത്തിനിടയിൽ കൃഷ്ണയുടെ ഫോണിലേക്ക് ദേവി ചേച്ചിയുടെ മെസ്സേജ് വന്നു..!
ദേവി : കൃഷ്ണെ...ടൗണിൽ പോയിട്ട് നി വന്നില്ലേ എന്ന് അച്ചൻ ചോദിച്ചു..! ബസ്സ് കിട്ടാത്തത് കൊണ്ടാണൊ വൈകുന്നത്...വേഗം വരാൻ നോക്ക് ടാ..
ദേവി ചേച്ചിയുടെ വോയിസ് കേട്ടപ്പോഴാണ് നീരജിനും കൃഷ്ണയക്കും സമയത്തെ കുറിച്ചുള്ള ഓർമ്മ വന്നത് സമയം ഒന്നര അവർ വേഗം സ്റ്റാൻഡിലേക്ക് നടന്നു..!
നീരജ് : എന്തായാലും വൈകിയില്ലേ ...ലഞ്ച് കഴിച്ചിട്ട് പോയാലോ...🤗
കൃഷ്ണ വേണ്ടെന്ന് രീതിയിൽ തലയാട്ടി വേഗം നടന്നു..! ഒപ്പം നീരജും..! കൃഷ്ണ ബസ്സിലെ ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്നു ..! എന്നിട്ട് ബസ്സിൽ ആണെന്ന് ദേവി ചേച്ചിക്ക് മെസേജ് ടൈപ്പ് ചെയ്ത അയച്ചു..! മെസ്സേജ് അയച്ച് കഴിഞ്ഞപ്പോ പിന്നെയും ദേവി ചേച്ചിയുടെ വോയിസ് വന്നു..!
ദേവി : അതെയോ..ബസിലാണോ..! ശെരി വായോ..! അവള് ബസിലാണെന്ന്..
വോയിസ്ൻ്റെ അവസാനം ദേവി ചേച്ചി ആരോടൊ കൃഷ്ണ ബസ്സിൽ കയറിയെന്ന് പറഞ്ഞു..! ഇപ്പോഴാണ് കൃഷ്ണയ്ക്ക് ഒരു ആശ്വാസം ആയത്..! അവളൊരു ദീർഘ ശ്വാസം എടുത്ത് വിട്ടു..! ശ്വാസം വിട്ട് കഴിഞ്ഞപ്പോ നീരജ് വന്ന് കൃഷ്ണയുടെ അടുത്തിരുന്നു..!
കൃഷ്ണ കൈകൊണ്ട് ആരേലും കാണും എന്ന് കാണിച്ചു..!
നീരജ് : ആരും ഒന്നും പറയില്ല..🤗
നീരജ് സീറ്റിൽ കൈകെട്ടി ഇരുന്നു..!
കൃഷ്ണ നീരജിനോട് മാറിയിരിക്കാൻ പറഞ്ഞു..! ആരേലും കണ്ട് വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ്യോർത്ത് കൃഷ്ണ ഭയപ്പെട്ടു..!
നീരജ് : ശെരി...ശെരി ബസ് എടുക്കുന്നത് വരെയെങ്കിലും ഇങ്ങനെ ഇരുന്നോട്ടെ പെണ്ണെ..❤️
നീരജിൻ്റെ വാക്കുകളിൽ സ്നേഹം തുളുമ്പി..!
" അല്ലെങ്കിലും മനുഷ്യനെ കേട്ടിരിക്കാൻ മറ്റൊരു മനുഷ്യൻ ഉണ്ടാവുക
💬 Comments
View all comments