Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
വിട്ടിരിക്കുകയാ ...എന്താ തമ്പുരാട്ടി കാണണോ..😤
നീരജ് അച്ചുവിന് റോങ് നോട്ടം നോക്കി കൊണ്ട് കോട്ടേഴ്സിലേക്ക് പോയി ഡ്രസ്സ് മാറ്റി..! നല്ല വിശപ്പുള്ളത് കൊണ്ട് കിട്ടിയതെന്തോ അതും കഴിച്ച് കുറച്ച് നേരം വിശ്രമത്തിലേക്ക് കടന്നു..! അപ്പോ രാവിലെ തൊട്ട് ഉച്ച വരെ എന്തായിരുന്നു ചോദിച്ച അതും ഒരു തരം പണിയാണ്..! ജീവിതത്തിൻ്റെ മറ്റൊരു തലം പണിതുയരത്താനുള്ള തത്രപ്പാട്..🙌
>>>4:12
നീരജ് ചെടികൾ നനയ്ക്കുവായിരുന്നു..!
മുത്തശ്ശി : എവിടെയായിരുന്നു...! എന്നോട് പറയാതെ പോയി ലെ...😊
നീരജ് : ഹാ...കല്ലു എന്താണ് ഉറക്കം മൊത്തത്തിലങ്ങോട്ട് വിട്ടു മാറിയിട്ടില്ല തോന്നാണു..!😌
മുത്തശ്ശി : പോടാ...കിന്നരിക്കാതെ..! രാവിലെ പറയാതെ പോയി അല്ലെ...😊
നീരജ് ഹോസ് ചെടി ചട്ടിയിലേക്ക് ഇട്ടു..! എന്നിട്ട് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് പുല്ലിൽ മുട്ട് കുത്തിയിരുന്നു...!
നീരജ് : ഒരു സംഭവം പറയാനുണ്ട്...😌
മുത്തശ്ശി : എന്താത്..😊
നീരജ് : എനിക്കും കല്ലുവിനും അറിയാവുന്ന ഒരു രഹസ്യം..!😌
മുത്തശ്ശി : കണ്ടോ...? ആ കുട്ടിയെ ഇന്നും..!😊
നീരജ് മുത്തശ്ശിയോട് കുറച്ചും കൂടി അടുത്തു..!
നീരജ് : ഈ കാണൽ എന്നത്തേയും പോലെയല്ല..! ഇന്ന്...ഇന്ന് രാവിലെ ടൗണിൽ പോയി..! കൃഷ്ണ കയറിയ അതേ ബസ്സിൽ തന്നെ ഞാനും കയറി..!
മുത്തശ്ശി : കണ്ടോ..സംസാരിച്ചോ..?😊
നീരജ് : നമ്മളെ കേട്ടിരിക്കാൻ മറ്റൊരു മനുഷ്യൻ ഉണ്ടാവുക എന്നതിനേക്കാൾ സുന്ദരമായ മറ്റൊന്നും ഈ ലോകത്തില്ല....എന്നാണല്ലോ
.! അതോണ്ട് സമയം പോയതറിഞ്ഞില്ല..😌
മുത്തശ്ശി : എല്ലാം പറഞ്ഞോ..എന്നിട്ട്..?😊
നീരജ് : എൻ്റെ ജാതകം വരെ പറഞ്ഞു അവളോട്..! ആദ്യം ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു പിന്നെ അത് ശരിയായി..!😅
💬 Comments
View all comments