0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

എന്തോരം വെള്ളാടാ ഈ പോയിരിക്കുന്നത്..😤

നീരജ് : അയ്യോ..🙆‍♂..! കല്ലു ബാക്കി കഥ വൈകീട്ട് ഞാൻ ജീവനോടെ ഉണ്ടേൽ പറയാ ടാ..

നീരജ് അവിടന്ന് ഓടി..! ചെടി ചട്ടിയിൽ ഹോസ് ഇട്ടതും അത് നിറഞ്ഞ് പോയതും പാവം നീരജ് കഥ പറച്ചിലിനിടയിൽ മറന്നു പോയി..!

.

.

.

.

അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്ന് പോയി..! സംസ്ഥാനത്ത് ചൂട് പിന്നെയും കൂടി, ചൂട് കനത്തതിനെ തുടർന്ന് സംസ്ഥാനത്തിൻ്റെ പലഭാഗത്ത് നിന്നും ഹൈ ക്ലാസ് ടീമുകളായ രാജവെമ്പാല ,മൂർഖൻ , 360° മൈരൻ എന്നിവരെയും കാണുകയും പിടികൂടുകയും ചിലർക്ക് കടിയേൽക്കുകയും ചെയ്തു..! ചൂട് കനത്തത് പോലെ നീരജിൻ്റെയും കൃഷ്ണയുടെയും പ്രേമവും അങ്ങോട്ട് ശക്തമായി..! കൃഷ്ണയെ സംസാരിക്കാൻ എന്ന പേരിൽ പാർക്കിൽ ഉച്ചവരെ പിടിച്ചിരുത്തിയതിന് ദേവി ചേച്ചിയുടെ വായിലിരുന്ന ചീത്ത മുഴുവൻ നീരജ് കേൾക്കേണ്ടി വന്നു..! അതോണ്ട് ഇനിയൊരു സാഹസികത്തിന് മുതിരില്ലന്ന് ദേവി ചേച്ചിയുടെ മുൻപാകെ സത്യം ചെയ്തു..! പിന്നെ ഡെയിലി സൊസൈറ്റിയിൽ വച്ച് കാണാറുണ്ട്..മെസ്സേജ് അയക്കാറുണ്ട് ഇതൊക്കെ തന്നെ മതിയെന്ന് കൃഷ്ണയും പറഞ്ഞു..! ആ എന്ന പിന്നെ അങ്ങനെ ആവട്ടെ എന്ന് നീരജും പറഞ്ഞു..! എന്തായാലും നീരജും കൃഷ്ണയും പ്രത്യേകം ആർക്കും പിടികൊടുക്കാതെ മൂന്നാമതൊരു നായിൻ്റെ മോൻ അറിയാതെ പ്രണയിച്ചു കൊണ്ടിരുന്നു..!

( ⭕️...കുറച്ച് നാളുകൾക്ക് ശേഷം )

>>>20:49

പണിയെല്ലാം കഴിഞ്ഞ് നീരജ് കൃഷ്ണയ്ക്ക് മെസേജ് അയച്ചു കൊണ്ടിരിക്കുവായിരുന്നു..!

നീരജ് : ഡോണ്ട് വറി മൈ ഡിയർ മധുരകനി..! നെജമ നാൻ ഉണ്ണെ കൈവിടാത്...😌

ചിപസ് കൊറിച്ച് കൊണ്ട് നീരജ് കൃഷ്ണയ്ക്ക് വാട്സാപ്പിൽ ടെക്സ്റ്റ് ചെയ്തു..!

💬 Comments

View all comments