0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

അതിന് മറുപടിയായി കൃഷ്ണയും അപ്പൊ തന്നെ റിപ്ലേ കൊടുത്തു..!

കൃഷ്ണ : { എന്നെ എങ്ങാനും പറ്റിച്ചാൽ ഉണ്ടല്ലോ...! ഞാൻ നിന്നെ കൊന്ന് കളയും..🥰

നീരജ് മെസ്സേജ് കണ്ട് സ്വയം ഒന്ന് ചിരിച്ചു..! എന്നിട്ട് പിന്നെയും ടൈപ്പ് ചെയ്യാൻ തുടങ്ങി..

നീരജ് : { ഞാൻ മരിച്ചാ ..നി വേറെ കെട്ടുമായിരിക്കും ലെ...🙂

നീരജ് ചില ആമ്പിള്ളാരുടെ സ്വതസിദ്ധ കഴിവായ സെൻ്റി അടിക്കൽ മഹാമഹത്തിലേക്ക് കടന്നു..!

കൃഷ്ണ : { നി മരിച്ചാ..ഞാൻ വേറെ കെട്ടും..!😏}

നീരജ് : { എടി... ദുഷ്ടെ..🥹

കൃഷ്ണ : { പിന്നെ ഇങ്ങനെ ഒക്കെ ചോദിച്ചാ ഞാനെന്താ പറയേണ്ടത്..! 😒

നീരജ് : { ഞാനൊരു തമാശ പറഞ്ഞതല്ലേ...എൻ്റെ പൊന്ന് മോളെ..😌

കൃഷ്ണ : { ഉവ്വാ... മരിക്കണ കാര്യം പറയണതാണല്ലോ..നിൻ്റെ തമാശ..🙂‍↔️

നീരജ് : { ഏയ്...ഞാനങ്ങനെ പെട്ടെന്നൊന്നും മരിക്കില്ല..! നിന്നെയും കെട്ടി കൊറച്ച് പിള്ളാരൊക്കെ ആയിട്ട് കൊറെ കാലം നിൻ്റെ ഒപ്പം ജീവിക്കണം..! എന്നിട്ടേ ഈ നീരജ് ചാവു മോളെ..😜

കൃഷ്ണ : { അയ്യടാ...അപ്പൊ അവിടെ വരെ എത്തിയാ കാര്യങ്ങള്..😅

നീരജ് : { പിന്നെ ...എത്താതെ ഇരിക്കൊ..! ഇനി നിന്നെ എങ്ങനെ കെട്ടുന്നു മാത്രം ആണ് ഇപ്പോഴത്തെ എൻ്റെ പേടി...😊 }

കൃഷ്ണ :{ ആ കാര്യത്തിൽ മോൻ പേടിക്കൊന്നും വേണ്ട..! വീട്ടുകാരെ കരയിപ്പിച്ചിട്ട് ഞാൻ ഇറങ്ങി വരില്ല...🙂‍↔️ }

നീരജ് : { ആഹാ...മര്യാദയ്ക്ക് നമ്മുടെ കല്യാണം നടക്കുന്നും എനിക്കും തോന്നണില്ലാ..🤗 }

പെട്ടെന്നായിരുന്നു കോട്ടേഴ്‌സിൻ്റെ വാതിൽ ഉറക്കെയുള്ള ശബ്ദത്തോടെ തുറക്കപ്പെട്ടത്..! നീരജ്

💬 Comments

View all comments