Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
പകച്ച് കൊണ്ട് നോക്കി..! ബിന്ദു ചേച്ചി ഡോറിൻ്റെ ഭാഗത്ത് നിന്ന് കിതയ്ക്കുന്നുണ്ടായിരുന്നു..!
നീരജ് : എന്തേച്ചി..👀
ബിന്ദു : അമ്മ...അ..മ്മ..
ബിന്ദു ചേച്ചി നിന്ന് കിതച്ചു..! നീരജ് കട്ടലിൽ നിന്ന് എഴുന്നേറ്റു..!
നീരജ് : മുത്തശ്ശിക്കെന്ത് പറ്റി..👀
നീരജിൻ്റെ നെഞ്ച് പിടയാൻ തുടങ്ങി..!
ബിന്ദു : അമ്മക്ക്..വയ്യ നി വേഗം വായോ..😤
ശ്വാസം എടുത്ത് വിട്ടുകൊണ്ട് നീരജ് പുറത്തേക്ക് ഓടി..! ബനിയനും ഷോർട്ട്സുമായിരുന്നു നീരജ് അപ്പൊ ഇട്ടിരുന്നത്..! നീരജ് ഓടി മുത്തശ്ശിയുടെ റൂമിലേക്ക് കയറി..!
ശോഭമ്മ : ഒന്നൂല്ല..അമ്മ.. ഒന്നൂല്ല ..!🥺
ശോഭമ്മ മുത്തശ്ശിയുടെ നെഞ്ച് ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു..!
ശോഭമ്മ : മോനെ ..നീരജെ അമ്മയ്ക്ക് വയ്യ ടാ..! നി വണ്ടിയെടുക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാ..🥺
ശോഭമ്മ പറഞ്ഞതും നീരജ് വേഗം കീ എടുത്ത് പോർച്ചിൽ നിന്നും ഇന്നോവ ഇറക്കി..! ശേഷം പെട്ടെന്ന് തന്നെ മുത്തശ്ശിയെ വണ്ടിയിൽ കയറ്റി..! വീട്ടിൽ ആരുമില്ലാത്തത് കൊണ്ടും അച്ചു ചെറുതായത് കൊണ്ടും ബിന്ദു ചേച്ചിയോട് വരണ്ട പറഞ്ഞു..! ശോഭമ്മയും മുത്തശ്ശിയും ബാക്കിലെ സീറ്റിലായിരുന്നു..! നീരജ് ഓടിക്കാൻ പറ്റാവുന്ന മാക്സിമം സ്പീഡിൽ ഇന്നോവ ഓടിച്ചു..! റോഡിൽ ഉണ്ടായിരുന്ന ചെറിയ ബ്ലോക്കും മറ്റും കാരണം നീരജ് കിട്ടിയ ഗ്യാപിലൊക്കെ
വണ്ടി കുത്തിക്കയറ്റി..! ഇന്നോവ റോഡിലൂടെ ഓടുവായിരുന്നോ പറക്കുവായിരുന്നൊ എന്നൊന്നും ദൈവത്തിന് പോലും മനസിലായില്ല..! ഒടുവിൽ കുറച്ചധികം കഷ്ടപ്പെട്ടിട്ട് തന്നെ നീരജ് മുത്തശ്ശിയെ ഹോസ്പിറ്റലിൽ എത്തിച്ചു..! വണ്ടി ഹോസ്പിറ്റലിൻ്റെ മുന്നിൽ കൊണ്ട് പോയി നിർത്തിയതും നീരജ് ഡോർ തുറന്ന് ഓടി പോയി ഒരു വീൽ ചെയർ എടുത്തോണ്ട് വന്നു..! മുത്തശ്ശിയെ വീൽ ചെയറിൽ ഇരുത്തി
💬 Comments
View all comments