Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
വേഗം കാഷ്വലിറ്റിയിലേക്ക് കയറ്റി..!
( ഏതാനും മിനിട്ടുകൾക്ക് ശേഷം..)
നീരജും ശോഭമ്മയും ഐസിയുവിനു പുറത്ത് വെയിറ്റ് ചെയ്തിരിക്കുവായിരുന്നു..! കല്ലുനെ ഹോസ്പിറ്റലിൽ എത്തിച്ച ആശ്വാസത്തിലാണ് നീരജ് ഇരിക്കുന്നത്..! ഇതിനിടയിൽ ശോഭമ്മ ആരെയൊക്കെയോ ഫോണിൽ വിളിച്ച് സംസാരിക്കുവായിരുന്നു..!
ഡോക്ടർ ഐസിയു റൂമിൻ്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു..!
ഡോക്ടർ : വരൂ...നമുക്ക് റൂമിലേക്ക് ഇരിക്കാം..!
ശോഭമ്മയും നീരജും ഡോക്ടറുടെ പിന്നാലെ ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലേക്ക് ചെന്നു..!
ശോഭമ്മ : ഡോക്ടർ അമ്മയ്ക്ക് എങ്ങിനെ ഉണ്ട്..🥺
ഡോക്ടർ : നിങ്ങളാധ്യം ഇരിക്കു..😊
നീരജും ശോഭമ്മയും ചെയറുകളിൽ ഇരുന്നു..!
ഡോക്ടർ : ഇപ്പൊ പേടിക്കാൻ ഒന്നുമില്ല..! ബിപി ലോ ആയതാണ് പിന്നെ വയസും പ്രായമായതിൻ്റേതുമായ കുറച്ച് പ്രശ്നങ്ങൾ വേറെ..! എന്തായാലും പെട്ടെന്ന് കൊണ്ട് വന്നത് നന്നായി..! ഇല്ലെങ്കിൽ വേറെ കോംപ്ലിക്കേഷൻസ് നമ്മൾ നേരിടേണ്ടി വന്നേനെ...! പേഷ്യൻ്റിന് ബ്രിതിംഗ് പ്രോബ്ലം ഉണ്ട്...അത് ഇപ്പൊ കുഴപ്പമില്ല..! ഷീ ഈസ് ഓകെ നൗ..! എന്നാലും കുറച്ച് നേരം കൂടി ഐസിയുവിൽ തന്നെ തുടരട്ടെ..ഈ ബ്രീത്തിംഗ് ഇഷ്യൂ ഉള്ളത് കൊണ്ട്...എന്നിട്ട് നമുക്ക് നോക്കിയിട്ട് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം..😊
ശോഭമ്മ : ഓകെ ഡോക്ടർ...
ശോഭമ്മ ഒരു ദീർഘ നിശ്വാസം എടുത്തുക്കൊണ്ട് നീരജിൻ്റെ കൈ പത്തിക്ക് മീതെ കൈ വച്ചു..! ഇപ്പോഴായിരുന്നു ശോഭമ്മയുടെ മുഖത്ത് ഒരു തെളിച്ചം ഒക്കെ വന്നത്..!
നീരജ് : ശോഭമ്മേ...ഞാൻ കാർ ഒന്ന് മാറ്റി പാർക്ക് ചെയ്തിട്ട് വരാ..!
ഡോക്ടറിൻ്റെ റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോ നീരജ് പറഞ്ഞു..! ശരിയെന്ന് രീതിയിൽ ശോഭമ്മയും തലയാട്ടി..!
നീരജ് ഹോസ്പിറ്റലിൻ്റെ മുൻപിലേക്ക് വന്നു..!
സെക്യൂരിറ്റി : ഇതെവിടെയായിരുന്നു..ചേട്ടാ ഇവിടെ പാർക്ക്
💬 Comments
View all comments