Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ചെയ്യാൻ പറ്റില്ലെന്ന് അറിയില്ലേ..!
നീരജ് : സോറി.. ഏട്ടാ..! ഇത്തിരി എമർജൻസി ആയോണ്ടാ..!🙂
സെക്യൂരിറ്റി : എല്ലാവരും ഇങ്ങനെ ആയ ഞങ്ങളെന്താ ചെയ്യാ..! അവസാനം തെറി മുഴുവൻ ഞങൾ കേൾക്കേണ്ടി വരും..!
നീരജ് : സോറി പറഞ്ഞല്ലോ ചേട്ടാ..! ചേട്ടാ വണ്ടി..!👀
നീരജ് ചുറ്റും നോക്കിയിട്ട് സെക്യൂരിറ്റിയോട് ചോദിച്ചു..!
സെക്യൂരിറ്റി : കീ ഉള്ളത് കൊണ്ട് അങ്ങോട്ടേക്ക് മാറ്റി ഇട്ടിട്ടുണ്ട്..!😤
നീരജ് വണ്ടിയുടെ അടുത്തേക്ക് പോയി..! വരുന്ന വഴിക്ക് ഒരു ട്രാഫിക്കിൽ ബ്ലോക്ക് കണ്ടപ്പോ ഗാപ്പിലൂടെ കുത്തികയറ്റിയപ്പോ ചെറുതായി എവിടെയോ മുട്ടിയത് പോലെ തോന്നി..! നീരജ് വണ്ടിക്ക് ചുറ്റും നോക്കി..! വലിയ സീൻ ഒന്നുമില്ലാത്ത ഒരു ചെറിയ തട്ട് കിട്ടിയിട്ടുണ്ട് ഫ്രണ്ടിലായിട്ട് .. അത് കാര്യമില്ല..നീരജ് സ്വയം പറഞ്ഞു..! വണ്ടി സേഫ് ആക്കി നിറുത്തിയ ശേഷം നീരജ് തിരിച്ച് ശോഭമ്മയുടെ അടുത്തേക്ക് പോയി..!
നീരജ് : അതേ..ചെറുതായി ഒരു തട്ട് കിട്ടിയിട്ടുണ്ട് വണ്ടിക്ക്..!😌
ശോഭമ്മ : അത് സാരമില്ല ടാ.😊
നീരജ് : ബിന്ദു ചേച്ചിയെ വിളിച്ചൊന്ന് പറയായിരുന്നു ശോഭമ്മേ..! ഞാൻ ഫോൺ എടുക്കാൻ വിട്ടു പോയി അപ്പോഴത്തെ ഒരു ഇതില്..🙂
ശോഭമ്മ : ഞാൻ വിളിച്ച് പറഞ്ഞായിരുന്നു..!
ഒരു പതിനൊന്ന് മണി എങ്ങാണ്ടായപ്പൊ കല്ലുന് റൂമിലേക്ക് മാറ്റി..! രാവിലെ ഡോക്ടർ വന്നിട്ട് നോക്കിയിട്ട് ഡിസ്ചാർജ് ചെയ്യാ പറഞ്ഞു..! ശോഭമ്മ കല്ലുൻ്റെ കൂടെ റൂമിൽ കിടന്നു , നീരജിനെയും വിളിച്ചെങ്കിലും അവൻ പുറത്തിരുന്നോളാം എന്ന് പറഞ്ഞു..!
നീരജ് റൂമിനെ പുറത്തെ ഇരുമ്പ് ചെയറിൽ ഇരിക്കുവായിരുന്നു..! പ്രൈവറ്റ് ഹോസ്പിറ്റലായത് കൊണ്ടും രാത്രിയായത് കൊണ്ടും ആ വഴിയിലൊന്നും അപ്പൊ ആരുമുണ്ടായിരുന്നില്ല..!
💬 Comments
View all comments