0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

ഇടയ്ക്കെപ്പോഴോ ക്ലീനിംഗ് മറ്റും കഴിഞ്ഞ് പോകുന്ന ചേച്ചിമാർ അല്ലാതെ വേറെ ആരും ആ നേരത്തുണ്ടായിരുന്നില്ല..! നീരജ് അവനിരിക്കുന്ന രണ്ട് വശങ്ങളിലേക്കും നോക്കി..! ആ ഒരു ഏരിയയിൽ നീരജ് മാത്രേ അപ്പൊ ഉണ്ടായിരുന്നുള്ളൂ..! വരാന്തയുടെ അവസാനം രണ്ടു ഭാഗത്തും ഇരുട്ട് തളം കെട്ടി നിന്നു..! സീലിങ് ലൈറ്റിന് മുൻപിൽ വണ്ടുകൾ വട്ടമിട്ട് പറന്നു..! ഇടയ്ക്ക് സീലിങ് ലൈറ്റുകൾ മിന്നിയും തെളിഞ്ഞും കൊണ്ടിരുന്നു..! നീരജ് അതെല്ലാം നോക്കിയിരുന്നു കൊണ്ട് എപ്പോഴോ ഉറങ്ങി പോയി...!

>>>1:47

രാത്രിയുടെ പീക്ക് ഓഫ് ടൈമിൽ നീരജ് ബെഡിൽ നിന്നും എഴുന്നേറ്റു..! ഉറക്കത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നീരജ് കഷ്ടപ്പെട്ട് കണ്ണു തുറന്നു..! കണ്ണുകൾ താനെ അടഞ്ഞു പോകുന്നതായി നീരജിന് തോന്നി..! അതുകൊണ്ട് തന്നെയാവും കാഴ്ചയ്ക്ക് ഒരു പരിമിതിയുള്ളതായി തോന്നിയതും..! പുറത്ത് നിന്നും ഡോറിലാരൊ തട്ടി വിളിച്ചു..! കിടക്കയിലായി അഴിഞ്ഞ കിടന്ന് മുണ്ടെടുത്ത് നീരജ് എങ്ങനെയൊക്കെയോ ഉടുത്തു..! ഡോറിലെ കൊട്ടിൻ്റെ ശക്തി കൂടി കൂടി വന്നു..!

" തല്ലി പൊളിക്കണ്ട ദാ... വരണൂ...! പുല്ല് മനുഷ്യൻ്റെ ഉറക്കം കളയാനായിട്ട് ആരാണാവോ ഈ നട്ട പാതിരയ്ക്ക്.."

നീരജ് മുറുമുറുത്തുക്കൊണ്ട് വാതിലിൻ്റെ ലോക്ക് തുറന്നു..! പുറത്തേക്ക് നോക്കിയപ്പോ ആരെയും കാണാനില്ല..! ഒരു ഇല പോലും അനങ്ങാതെ കിടക്കുന്നു..എവിടെയോ കരയുന്ന ചിവീടിൻ്റെ ഒച്ച മാത്രം ഉയർന്ന് കേട്ടു..! ഗാർഡനിൽ ഉള്ള പോസ്റ്റിൻ്റെ വെളിച്ചം മാത്രമേ അവിടെ ആകെ പ്രകാശം പരത്തിയിരുന്നുള്ളൂ..! നീരജ് തിരിച്ച് റൂമിലേക്ക് കയറിയപ്പൊ മുറ്റത്ത് ആരോ ചാടിയത് പോലെ തോന്നി..!

" ഇനി കള്ളന്മാർ ആരെങ്കിലുമായിരിക്കുമോ.." എന്ന സംശയത്തിൽ നീരജ് ടേബിളിൻ്റെ പുറത്ത് നിന്നും ടോർച്ച് എടുത്തു..!

മുറ്റത്തേക്കിറങ്ങി ചുറ്റുപാടും

💬 Comments

View all comments