Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
വിയർക്കുന്നുണ്ടായിരുന്നു ...കിതച്ച് കൊണ്ട് ഓടുമ്പോഴും കണ്ണിൻ്റെ കാഴ്ച കുറഞ്ഞതായും അത് താനെ അടയുന്നതായും നീരജിന് തോന്നി..! ഗാർഡനിലെ ബെഞ്ചിന് മീതെ കൂടി നീരജ് ചാടി ഓടിയോടി പക്ഷേ ബെഞ്ചിൽ കാല് തട്ടി നിലത്ത് വീണു..! നീരജ് വെപ്രാളപ്പെട്ട് എഴുന്നേറ്റു , അപ്പോഴുണ്ട് ബെഞ്ചിലായി ബിന്ദു ചേച്ചി ഇരിക്കുന്നു..!
" ചേച്ചി...ബിന്ദു ചേച്ചി ജീവൻ വേണേൽ ഓടിക്കോ...അവള് ആ ലീല പ്രേതാണ്..!
നീരജ് കിതച്ച് കൊണ്ട് ബിന്ദു ചേച്ചിയോട് പറഞ്ഞു..! അതിന് ബിന്ദു ചേച്ചി ബെഞ്ചിലിരുന്ന് ഉറക്കെ പൊട്ടി ചിരിച്ചു...! നീരജ് നോക്കി നിൽക്കെ ബിന്ദു ചേച്ചിയുടെ മൂക്കിലൂടെ രക്തം ഒഴുകാൻ തുടങ്ങി..! നീരജ് അതെല്ലാം കണ്ട് പേടിച്ച് ഓടി കൊണ്ടേ ഇരുന്നു..! ഓട്ടത്തിനിടയിലെപ്പോഴോ ആകെയുണ്ടായിരുന്ന മുണ്ടും നിലത്തഴിഞ്ഞ് വീണു..! അർദ്ധ നഗ്നനായി നീരജ് ഓടി കിതച്ചു കൊണ്ട് വീടിൻ്റെ മുന്നിലെത്തി..!
" ശോഭമ്മേ...വാതില് തുറക്ക്..! ഇല്ലേൽ അവളെന്നെ കൊല്ലും..."
നീരജ് ഉറക്കെ പറഞ്ഞുകൊണ്ട് വാതിലിൽ ആഞ്ഞടിച്ചു..! നീരജ് തിരികെ മുറ്റത്തേക്ക് നോക്കിയപ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല..! നീരജ് സിറ്റൗട്ടിൽ നിന്നുകൊണ്ട് തന്നെ ചുറ്റും നോക്കി..! പെട്ടെന്ന് നീരജിന് പിന്നിലെ വാതിൽ മലർക്കെ തുറക്കപ്പെട്ടു..! അപ്പോഴുണ്ട് ഒരു രക്തരക്ഷസിനെ പോലെ ലീല നിക്കുന്നു..! ഇനി എന്ത് ചെയ്യും എന്ന് എന്നറിയാതെ പകച്ച് നിന്നപ്പോഴേക്കും ലീല നീരജിൻ്റെ നെഞ്ചത്തേക്ക് ഒറ്റ ചവിട്ട്..! നീരജ് തെറിച്ച് പോയി വീണത് ഗാർഡനിലെ ചെടി ചട്ടിക്കരികെ..!
" ഹലോ...ഹലോ..! എഴുന്നേൽക്ക്.."
പെട്ടെന്നുള്ള ആരുടെയോ ശബ്ദം കേട്ട് നീരജ് കണ്ണു തുറന്നു..! നീരജ് പാട് പെട്ട് കണ്ണ് തുറന്നപ്പോ മുന്നിലതാ വെള്ള ഡ്രസിട്ട് ലീല..!
നീരജ്
💬 Comments
View all comments