Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
കാണണമല്ലോ..😏
ലീല പ്രശ്നത്തിന് തുടക്കം കുറിച്ചാൽ അത് ആളിക്കത്തിക്കുമെന്നഭാവത്തിലായിരുന്നു നീരജ്..!
ഗീത : എന്താ മോളെ ഇങ്ങനെ..! ഒരാളോട് ഇങ്ങനെയാണോ സംസാരിക്കുന്നത്...അതും ഹോസ്പിറ്റലിൽ വെച്ച്..😐..!
ലീല : ഇവനോടൊക്കെ ഇങ്ങനെ സംസാരിച്ചാലേ പഠിക്കൂ..! അമ്മ തന്നെ കണ്ടതല്ലേ...അവൻ പറഞ്ഞത്..😡
നീരജ് : ( ഓ...ഇവര് ഈ ശവത്തിൻ്റെ അമ്മയായിരുന്നോ...😏🙌 )
ഗീത : മോനെ..ഞാൻ ഗീത..,ലീലയുടെ അമ്മയാണ്..! ശോഭ അമ്മയ്ക്ക് വയ്യ പറഞ്ഞിട്ട് വിളിച്ചു അതാ ഈ സമയത്ത് തന്നെ വന്നത്..! മോൻ ആരാണെന്ന് അറിയില്ല വെറുതെ പ്രശ്നം ഉണ്ടാക്കരുത്..!🙏
ലീല പറഞ്ഞതിനോട് ഒരു ക്ഷമ എന്ന രീതിയിലായിരുന്നു ആ സ്ത്രീയുടെ സംസാരം..!
ലീല : അമ്മ...! അമ്മയെന്തിനാ ഇവൻ്റെയൊക്കെ കാല് പിടിക്കാൻ പോണേ..😤
നീരജിനോടുള്ള അമ്മയുടെ പ്രതികരണം കണ്ട് ലീല പൊട്ടിത്തെറിക്കാൻ തുടങ്ങി..!
ഗീത : ലീലേ..നീയൊന്ന് മിണ്ടാതിരുന്നേ..! മോനെ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കരുത്..! അവള് മുത്തശ്ശിക്ക് വയ്യ എന്നറിഞ്ഞതിലുള്ള ഒരു സങ്കടത്തിൽ പറഞ്ഞു പോയതാണ്..!
ലീല : അമ്മയൊന്നു മിണ്ടാതിരുന്നേ.., ഇവനിത് എപ്പോഴുമുള്ള സൂക്കേടാണ്..😏
നീരജ് : ആർക്കാടി .. സൂകേട്..! ദേ...പെണ്ണെ ഒരു പാട് അങ്ങോട്ട് വെളയല്ലേ..! നി നിൻ്റെ വാല്യാക്കാരോട് സംസാരിക്കുന്ന ധാർഷ്ട്യത്തോട് എന്നോടു സംസാരിക്കാൻ വന്നാലുണ്ടല്ലോ..! എപ്പോഴത്തെയും പോലെ ഞാൻ വെറുതെ ഇരിക്കില്ല..😡
ലീല : നീയൊരു പുല്ലും ചെയ്യില്ല..! അത്ര ധൈര്യം ഉണ്ടേൽ നീയൊന്ന് തൊട്ട് നോക്കടാ..😏
ഗീത : ലീലേ നീയൊന്ന് മിണ്ടാതിരുന്നേ..! മോനെ നിന്നോട് പ്രശ്നം ഉണ്ടാക്കാൻ വന്നതല്ല ഞാൻ..! നിനക്ക് പറ്റുമെങ്കിൽ റൂം ഏതാണെന്ന് കാണിച്ചു താ..😤
ലീലയുടെയും നീരജിൻ്റെയും വാക്ക് തർക്കങ്ങൾക്കിടയിൽ
💬 Comments
View all comments