0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.5K

ഓടി പിടഞ്ഞു വരണ്ടായിരുന്നില്ല..! അത് ഇത്രയും ദൂരം വണ്ടിയോടിച്ച് അതും ഈ രാത്രിയില്..🙂

ഗീത : ഏയ്..അതൊന്നും കുഴപ്പമില്ല..! ഡ്രൈവ് ചെയ്തതൊക്കെ ഇവളാ..! അമ്മയ്ക്ക് വയ്യ പറഞ്ഞപ്പോ.., പിന്നെ നീയും ഒറ്റയ്ക്കല്ലേ കരുതി..! അതാ ഈ നേരത്ത് തന്നെ വന്നത്..😊

ഗീത ശോഭയെ സമാധാനിപ്പിച്ച് കൊണ്ടെന്ന് പോലെ സംസാരിച്ചു..! ശോഭ ലീലയെ ഒന്ന് നോക്കി..! ലീലയുടെ മുഖം കാർമേഘം വന്ന് മൂടിയ ആകാശം പോലെ വിങ്ങി കെട്ടി നിൽപ്പായിരുന്നു..!

ഗീത : അമ്മയ്ക്കെന്താ പെട്ടെന്ന് പറ്റിയേ..?😐

ഗീത ശോഭയോടായി ചോദിച്ചു..!

ശോഭ : അമ്മയ്ക്ക് പെട്ടെന്ന് ശ്വാസം എടുക്കാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി..! ഞാനാ നേരത്ത് അടുത്തുള്ളത് കൊണ്ട് അറിഞ്ഞു അല്ലേൽ..!

ശോഭ സംസാരം ഒന്ന് നിറുത്തി..!

ശോഭ : പിന്നെ നീരജുണ്ടായിരുന്നത് കൊണ്ട് വേഗം ഇങ്ങോട്ട് കൊണ്ട് വന്നു..! ബിപി പെട്ടെന്ന് ലോ ആയതാണ്.. വേറെ ഒന്നുമല്ല..! അമ്മയ്ക്ക് പിന്നെ ബ്രിതിങ് പ്രശ്നം ഉണ്ടല്ലോ..അതും കൂടിയായപ്പോ കുറച്ച് പേടിച്ചു..😐

ഗീത : ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലൊ..?👀

ശോഭ : ഏയ്..ഇപ്പൊ കുഴപ്പം ഒന്നുമില്ല..! ഒരു പതിനൊന്നര ആയപ്പോഴാ റൂമിലേക്ക് മാറ്റിയത്..ഞാനും ചെറുതായി ഉറങ്ങി പോയി..! നാളെ ഡോക്ടർ വന്നു നോക്കിയിട്ട് ഡിസ്ചാർജ് ചെയ്യാ പറഞ്ഞു..!😊

ഗീത : അതെയാ..😃

ശോഭ മാറിയിരുന്ന ലീലയെ നോക്കി..!

ശോഭ : ഇവൾക്കിതെന്ത് പറ്റി..! വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ മുഖത്തെ ഒരു മൂടിക്കെട്ടൽ..👀

ഗീത : ഓ...ഒന്നും പറയണ്ട.. എൻ്റെ ശോഭേ..! വന്നപ്പോ തന്നെ പുറത്തിരിക്കുന്ന കക്ഷിയുമായി ഒരു അങ്കം കഴിഞ്ഞിട്ട ഇങ്ങോട്ട് പോന്നിരിക്കുന്നത്..😤

ശോഭ : ആര് നീരജിൻ്റെ

💬 Comments

View all comments