Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
എൻ്റെ ഒരു അഭിപ്രായത്തിൽ കണ്ടറിഞ്ഞാലും കേട്ടറിഞ്ഞാലും സംഗതി കോമഡി ആവാതെ ഇരുന്നാ മതിയാർന്നു..!😵💫
.
.
.
.
നീരജ് കല്ലുൻ്റെ റൂമിൽ ചെന്നപ്പോ കക്ഷി നല്ല ഉറക്കമായിരുന്നു..! എന്നാ പിന്നെ ഉറക്കം എഴുന്നേറ്റിട്ട് സംസാരിക്കാം എന്ന് കരുതി നീരജ് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് കല്ലു റൂമിലെ കാൽ പെരുമാറ്റം കേട്ട് ഉണർന്നത്..!
മുത്തശ്ശി : എന്താടൊ..😊
നീരജിന് കണ്ട മാത്രയിൽ കല്ലു ചോദിച്ചു..!
നീരജ് : ഏയ്...ഒന്നൂല്ല..🤗
മുത്തശ്ശി : വാ..ഇവിടെ ഇരിക്ക്..😊
നീരജ് കല്ലുവിൻ്റെ അടുത്തായി ബെഡിലിരുന്നു..!
കല്ലു : തന്നെ ഒന്ന് കാണാൻ പോലും പറ്റണില്ലല്ലൊ..😊
നീരജ് : ഏഹ്...കണ്ണടച്ച് പോയ..! സൂക്ഷിച്ച് നോക്കിക്കേ..😅
നീരജ് അനാവശ്യമായി കുറച്ചധികം ചളി വാരി വിതറി..!
മുത്തശ്ശി : 😅
നീരജ് : ചുമ്മാ..😉
മുത്തശ്ശി : പേടിച്ചോ..താൻ..!😊
കഴിഞ്ഞ ദിവസം കല്ലുവിന് ഹോസ്പിറ്റലിൽ കൊണ്ട് പോയതും അതിന് വേണ്ടി നീരജ് ഓടിയ നെട്ടോട്ടവും എല്ലാം ശോഭമ്മ പറഞ്ഞറിഞ്ഞ വിവരത്തിൽ മുത്തശ്ശി നീരജിനോട് ചോദിച്ചു..!
നീരജ് : പേടിയൊന്നും ഇല്ലായിരുന്നു..! എനിക്കപ്പോഴേ അറിയായിരുന്നു ഇതൊക്കെ കല്ലുവിൻ്റെ ചെറിയ നമ്പർ ആയിരിക്കുമെന്ന്..😅
കല്ലു : അതേ...എൻ്റെ നമ്പറാ..😅
നീരജ് പറഞ്ഞത് കേട്ട് കല്ലു ചിരിച്ചു..!
മുത്തശ്ശി : നി പിന്നെയും ലീലയോട് വഴക്കടിച്ചല്ലേ...🙂
നീരജ് : ഞാൻ വേണെന്ന് വെച്ചല്ല..! ഇങ്ങോട്ട് വന്ന് പ്രശ്നം ഉണ്ടാക്കിയതാ..! അതല്ലെങ്കിലും ഞാൻ വെറുതെ ഇരുന്നാലും വരേണ്ട വള്ളി തേടി പിടിച്ചന്നെ എത്തുമല്ലോ..!😐
മുത്തശി : ഇയ്യ്..അതൊന്നും കാര്യാക്കണ്ട..! 😊
നീരജ് : കാര്യാക്കിയിട്ടും കാര്യമില്ലെന്ന് എനിക്കറിയാലോ..!😐
നീരജിൻ്റെ മുഖത്തെ ചിരിയെല്ലാം മാഞ്ഞു..!
നീരജ് : ശെരി ആ പ്രശ്നം വിട്..! പിന്നെ ഇപ്പൊ എങ്ങിനെ ഉണ്ട്..😅
നീരജ് സ്വിച്ച് ഇട്ട പോലെ വിഷയം മാറ്റി..! അല്ലെങ്കിലും നീരജ് അതൊന്നും കാര്യമായിട്ട് എടുത്തുണ്ടാവില്ല..😊
മുത്തശ്ശി : ഈ കിടക്കണ കിടപ്പന്നെ..! നീയൊന്ന് എന്നെ വെളിയിൽ കൊണ്ടുപോയി ഇരുത്തോ..🙂
റൂമിൽ ഇങ്ങനെ തന്നെ ഒരേ കിടപ്പ് കിടക്കുന്നത് കൊണ്ടാവും കല്ലുവിൻ്റെ മുഖത്ത് ഒരു വിഷാദം..!
നീരജ് : ഞാൻ എന്ത് ചെയ്യാനാ കല്ലു..! 🙂
💬 Comments
View all comments