0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

: തോന്നലോ..വെറും തോന്നല്ലല്ലേ..! ആൻ്റി പോലും ആ തെണ്ടി കാരണം എനിക്ക് എതിരെ സംസാരിച്ചിട്ടില്ലേ പലപ്പോഴും..! അവനോടുള്ള ഒരു തരി സ്നേഹമോ പരിഗണനയോ ആൻ്റി എനിക്ക് തന്നിട്ടുണ്ടോ 😡

ലീല വായിൽ തോന്നിയതെന്തൊക്കെയോ ഉറക്കെ വിളിച്ച് പറഞ്ഞു..!

ഗീത : ലീലേ...മതി..! നിൻ്റെ വായിൽ തോന്നിയത് വിളിച്ച് പറയാനുള്ള സ്ഥലം അല്ല ഇത്..! ഇത് ഹോസ്പിറ്റലാണ് ആ കിടക്കുന്നത് ഒരു പേഷ്യൻ്റാണ്..😡

ഗീത കല്ലുന് ചൂണ്ടിക്കൊണ്ട് ലീലയോട് പറഞ്ഞു..!

ഗീത : ശോഭേ...ഇവളാ പയ്യനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതാണ് വേറൊന്നും നി മനസ്സിൽ വിചാരിക്കേണ്ടാ..🙂

ലീല പറഞ്ഞത് ശോഭയെ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടാവും കരുതി ഗീത ശോഭയോട് ക്ഷമ എന്നത് പോലെ പറഞ്ഞു..!

ശോഭ : ഏയ്..ഞാനെന്ത് കരുതാൻ ഏടത്തി..! എനിക്കവളെ നന്നായി അറിയാവുന്നതല്ലേ..🤗

ഇനിയും അവിടെ നിന്ന ലീല വായിൽ തോന്നിയത് എന്തേലും വിളിച്ച് പറയും കരുതി ഗീത വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു..!

ഗീത : അല്ലെങ്കിൽ ഞാനിവിടെ നിക്കാ ശോഭേ..! നീയും ലീലയും കൂടി വീട്ടിലേക്ക് പൊക്കൊ..🤗

ഗീത ശോഭയോടായി പറഞ്ഞു..!

ശോഭ : വേണ്ട ഏടത്തി ഞാൻ നിന്നോളം..! ഏടത്തി വന്നതെന്നെ എനിക്കൊരു ആശ്വാസം ആയി.. പോരാതെ ഇത്ര ദൂരം വണ്ടിയിൽ വന്നതല്ലേ..! നിങ്ങള് വീട്ടിൽ പോവാൻ നോക്ക്..അവിടെ ബിന്ദു ഉണ്ടാവും..! അവളും അവിടെ ഒറ്റയ്ക്കാ..🤗

ശോഭ പറഞ്ഞത് കേട്ടപ്പോ അതാണ് ശരിയെന്ന് കരുതി ഗീതയും ലീലയും പോവാൻ ഒരുങ്ങി..! പോകുന്ന സമയത്ത് ലീല കൈയിൽ ഒരു ഓറഞ്ച് എടുത്തു..!

ഗീതയും ലീലയും റൂമിൽ നിന്നും ഇറങ്ങിയപ്പോ നീരജ് പിന്നെയും പഴയത് പോലെ

💬 Comments

View all comments