0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

ഉറക്കത്തിലായിരുന്നു..! പോകുന്ന പോക്കിൽ ഗീത നീരജിന് ഒന്ന് നോക്കാൻ മറന്നില്ല..! ഗീതയുടെ പിന്നാലെ തന്നെ ലീലയും നടന്നു..! വരാന്തയുടെ കുറച്ച് അങ്ങോട്ട് എത്തിയപ്പോ ലീല തിരിഞ്ഞ് കയ്യിലുണ്ടായിരുന്ന ഓറഞ്ച് നീരജിൻ്റെ നേർക്ക് എറിഞ്ഞു..! ഉറക്കത്തിലാണെങ്കിലും മേലെ ഓറഞ്ച് വന്ന് വീണതും നീരജ് ഞെട്ടി പിടഞ്ഞ് ചെയറിൽ നിന്നും താഴേക്ക് വീണു..!

ഗീത : അയ്യോ..😳

ലീലയുടെ ആ പ്രവർത്തിക്കണ്ട് ഗീത അറിയാതെ പറഞ്ഞു പോയി..!

നീരജ് നിലത്ത് നിന്നും എഴുന്നേറ്റ് കൊണ്ട് ചുറ്റും നോക്കി..! അപ്പോഴതാ നിലത്ത് ഉരുണ്ട് കറങ്ങിക്കൊണ്ടിരുന്ന ഓറഞ്ച് നീരജ് കണ്ടു..! വരാന്തയുടെ ഒരു ഭാഗത്ത് സ്ലോ മോഷനിൽ ഒരു വില്ലത്തിയെ പോലെ നടന്ന് പോകുന്ന ലീലയെ നീരജ് കണ്ടു..! ഒപ്പം ലീലയുടെ പ്രവർത്തിയിൽ വായിൽ കൈ പൊത്തി നിൽക്കുന്ന ഗീതയേയും..! ലീലയുടെ ഭാഗത്ത് നിന്നും ആണ് തനിക്ക് നേരെ അക്രമം ഉണ്ടായതെന്ന് മനസ്സിലാക്കിയ നീരജ് നിലത്ത് കിടന്ന ഓറഞ്ച് എടുത്ത് ലീലയുടെ നേരെ എറിഞ്ഞു..! പാടത്ത് കൊറെ ഏറു പന്ത് കളിച്ചിട്ടുള്ളതിനാൽ കറക്ട് ഉന്നം പിഴയ്ക്കാതെ ഓറഞ്ച് ലീലയുടെ തലയിൽ തന്നെ കൊണ്ട്..! വൗ...കറക്ട് ഹെഡ് ഷോട്ട്..!

വരാന്തയുടെ അറ്റത്ത് നിന്നും കലി തുള്ളിയ ലീലയെ ഗീത അവിടന്ന് ഉന്തി തള്ളി കൊണ്ടുപോയി..! കിട്ടിയ ഏറ് തിരിച്ച് കൊടുത്ത സമാധാനത്തിൽ നീരജിന് ഇന്നിപ്പോ ഉറങ്ങാം..! അല്ലെങ്കിലും ബൈബിളിൽ പറഞ്ഞിട്ടുള്ളത് " കണ്ണിനു കണ്ണ്, പല്ലിനു പല്ല് " എന്നാണല്ലോ..! ഇവിടെയും നീരജ് അതേ നിയമം കൊണ്ട് തിരിച്ചടിച്ചു അത്ര തന്നെ..!

ഏതാണ്ട് പിറ്റെ ദിവസം ഒരു ഉച്ച ആയപ്പോ കല്ലൂന് ഡിസ്ചാർജ് ചെയ്തു

💬 Comments

View all comments