Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
വീട്ടിലേക്ക് കൊണ്ട് വന്നു..! രാത്രി മര്യാദയ്ക്ക് ഉറങ്ങാൻ പറ്റാത്തതിൻ്റെ ക്ഷീണം നീരജിൻ്റെ മുഖത്തുള്ളത് കൊണ്ട് ശോഭമ്മ നീരജിന് ബാക്കിയുള്ള സമയം ഉറങ്ങാൻ അനുവാദം നൽകി..! കിട്ടിയ അവസരം മുതലാക്കി പറയുമ്പോലെ നീരജ് ശവം തോറ്റു തലകുനിക്കും പോലെ കിടന്നുറങ്ങി..! അതിൻ്റെ ഇടയിൽ കല്ലുവിന് കാണാൻ കുടുംബക്കാർ എല്ലാവരും ശോഭമ്മയുടെ വീട്ടിലേക്ക് വന്നു..! വേറെ അത്യാവശ്യം ഒന്നുമില്ലാത്തതുക്കൊണ്ട് നീരജിന് ആരും ശല്യപെടുത്തിയില്ല...!
>>>2:15
ശോഭമ്മയും ബന്ധുക്കളും ഹാളിലിരുന്ന് സംസാരിക്കുകയായിരുന്നു..! അപ്പോഴാണ് ഭക്ഷണം കഴിക്കണ്ട കാര്യം പറയാൻ ബിന്ദു ചേച്ചി അങ്ങോട്ട് ചെന്നത്..! എല്ലാരും കൂടി ആയതുകൊണ്ടാണ് ഭക്ഷണം ആകാൻ ഇത്ര നേരം ആയത്.., സഹായത്തിന് ഗീതയും ലീലയും ഉണ്ടായിരുന്നു കിച്ചണിൽ..!
ബിന്ദു : ചേച്ചി ..ഭക്ഷണം ആയിട്ടുണ്ട്..🙂
ശോഭ : അതെയോ..എന്ന കഴിച്ചിട്ട് സംസാരിക്കാം..😊
എല്ലാവരും കൂടി ഒപ്പം കഴിക്കാൻ ഇരുന്നു..!
ബിന്ദു : ചേച്ചി ഇരുന്ന്..ഞാൻ വിളമ്പിക്കോളം..!😊
ഭക്ഷണം വിളമ്പാൻ നിന്ന ഗീതയോടായി ബിന്ദു പറഞ്ഞു..!
ഗീത : ഏയ്..അത് കുഴപ്പം ഇല്ല..! ഇതൊക്കെ നി ഒറ്റയ്ക്ക് വിളമ്പണ്ടേ..🤗
ശോഭ : ബിന്ദു നീയും കൂടി ഇരുന്നോ..കഴിക്കാൻ..😊
ഭക്ഷണം വിളമ്പിക്കൊണ്ട് നിന്ന ബിന്ദുവിനോട് ശോഭ പറഞ്ഞു..!
ബിന്ദു : ചേച്ചി നീരജ് ഇന്നലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല..🙂
അപ്പോഴാണ് ശോഭമ്മയും ആ കാര്യം ഓർത്തത്..! ഇന്നലെ നീരജ് മാത്രം ഒന്നും കഴിച്ചില്ലായിരുന്നു , അവനെന്തോ ഫോണിൽ നോക്കി ഇരിപ്പായിരുന്നു..!
ശോഭ : അയ്യോ.. ഞാൻ ആ കാര്യം മറന്നു..! ഇന്നലെയും രാവിലെയും അവൻ ഒന്നും കഴിച്ചിട്ടില്ല..🙂
ശോഭമ്മ കഴിക്കുന്നതിനിടയിൽ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു..!
ശോഭ : നിങ്ങള്
💬 Comments
View all comments