0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

കഴിക്ക്..ഞാനൊന്ന് അവനെ വിളിക്കട്ടെ.. ! പാവം ഇന്നലെ തൊട്ട് ഓടുന്നതാ..🙂

ലീല : ആൻ്റി അവിടെ ഇരുന്ന് കഴിച്ചേ..! രണ്ട് നേരം കഴിച്ചില്ല കരുതി ആരും ചത്ത് പോകത്തൊന്നുമില്ല..! അഥവാ പോയാൽ അത് അപ്പൊ നോക്കാ..😏

ലീല പറഞ്ഞ് തീർന്നതും കയ്യിൽ പിച്ചു കിട്ടിയതും ഒരേ നേരത്തിയായിരുന്നു..!

ഗീത : ഭക്ഷണത്തിൻ്റെ മുൻപിൽ വച്ചാണോടി അധിക പ്രസംഗി..ഒരാള് മരിക്കുന്ന കാര്യം പറയണത്..😡

ലീല : ഞാനുള്ള കാര്യമല്ലേ പറഞ്ഞേ..😏

ലീല പിന്നെയും കഴിക്കാൻ തുടങ്ങി..!

ഗീത : ശോഭ കഴിക്ക്..! ആ കുട്ടി ഒന്ന് സമാധാനത്തോടെ ഉറങ്ങിക്കോട്ടെ ..വെറുതെ ശല്യം ചെയ്യാൻ പോണ്ടാ..! ഉറക്കമെഴുനേൽക്കുമ്പോ കഴിക്കാൻ കൊടുക്കാം..!

ലോജിക്കലായ രീതിയിൽ ഗീത ഒരു അഭിപ്രായം പറഞ്ഞു..! അത് ശരിയെന്ന രീതിയിൽ എല്ലാരും തലയാട്ടി..!

വീട്ടിലെ ഹാളിൽ )

ശിവദാസൻ : ഇപ്പൊ അമ്മയ്ക്ക് എങ്ങിനെ ഉണ്ട് ശോഭെ..?

ശോഭ : ഇപ്പോ കുഴപ്പം ഒന്നുമില്ല..! ബിപി ഒന്ന് ലോ ആയതാണ് പിന്നെ ശ്വാസം എടുക്കാൻ അമ്മയ്ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട് പറഞ്ഞു ഡോക്ടർ അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല..!

രാമൻ : അമ്മയെ വേണേ ഞാൻ ചെന്നൈക്ക് കൊണ്ട് പോവ..ചേച്ചി..! അവിടെ ആവുമ്പോ നല്ല ഫെസിലിറ്റിയും ഉണ്ട് നല്ല ഡോക്ടർസുമാണ്..!

ശോഭ : അത് വേണ്ട..! അമ്മ ഇവിടെ തന്നെ നിന്നോട്ടേ.. ഞാൻ നോക്കിക്കോളാം അമ്മയെ..! ഇനി അതിൻ്റെ പേരിൽ ആരും ബുദ്ധിമുട്ടണന്നില്ല..

രാമൻ : ഇതാണ് നിൻ്റെ കുഴപ്പം..! ഞങ്ങൾ ആരേലും പറഞ്ഞോ അമ്മയെ നോക്കാൻ പറ്റില്ലെന്ന്..നി തന്നെല്ല അമ്മയെ ചേച്ചി ഇങ്ങോട്ട് കൊണ്ട് വന്നത്..! ഞങ്ങളരെങ്കിലും

💬 Comments

View all comments