0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 25449

പാട്ട് വന്നിട്ട് കൊറെ ദിവസം ആയടാ..🤦‍♀

നീരജ് : അത് കുഴപ്പം ഇല്ല..! നാളെ വൈകീട്ടാവുമ്പോഴേക്കും നമ്മൾ പുതിയ റീൽസ് , ഐ മീൻ പവിഴമല്ലിയെ കെട്ടിക്കാ വാ റിലീസ് ചെയ്യും..! എന്താ പോരെ..😎

സംഗതി വീഡിയോ എടുത്തതിന് ശേഷം നീരജ് എഡിറ്റിംഗ് എന്ന ഭാഗത്തേക്ക് പോയിട്ടില്ല..! എന്നാലും ഒരു നൂറു നൂറ്റിപത്ത് ലെവൽ കോൺഫിഡൻസിൽ നീരജ് അച്ചുവിന് ഉറപ്പ് നൽകി..! അച്ചു നീരജ് പറഞ്ഞത് ചെവി കൊള്ളാതെ ഫോണും കൊണ്ട് പുറത്തേക്ക് പോയി..!

നീരജ് : ഡി..എങ്ങോട്ടാ ഫോണും കൊണ്ട് ..🤨

നീരജ് പിന്നാലെ ചെന്ന് ചോദിച്ചു..!

അച്ചു : ഇപ്പൊ തരാ..ഞാൻ തിന്നുവൊന്നുമില്ല..!

അച്ചു ചൊടിച്ചുകൊണ്ട് പറഞ്ഞു..!

നീരജ് : ഹലോ മാഡം..! ആ ഫോണിൻ്റെ ഓണർ ആണെന്ന പരിഗണനയെങ്കിലും തന്നൂടെ..😤

അച്ചു പിന്നെയും നടക്കാൻ തുടങ്ങി..!

നീരജ് : നിക്കടി ഞാനും വരണു..

നീരജ് കോട്ടർസിൻറെ വാതിൽ അടച്ചു കൊണ്ട് അച്ചുവിനൊപ്പം നടന്നു..!

നീരജ് : നിൻ്റെ ചേച്ചി വന്നിട്ടുണ്ടാ..👀

പോകുന്ന പോക്കിൽ നീരജ് അച്ചുവിനോടായി ലീല വന്നിട്ടുണ്ടോ എന്ന് ചോദിച്ചു..!

അച്ചു : ഉണ്ടെങ്കിൽ നിനക്കെന്താ..😏

നീരജ് : എനിക്കാ..എനിക്കവളെ കെട്ടാൻ എന്തേ പ്രശ്നം ഉണ്ടോ..! ഈ തർക്കുത്തരം പറച്ചിലുണ്ടെല്ലോ അച്ചു, നിർത്തിക്കോ നി..!

അച്ചു : ഓ..! പിന്നെ ചേച്ചിക്ക് വേറെ ആളുണ്ട്..നിന്നെയൊന്നും ചേച്ചി ഇഷ്ടപ്പെടില്ല..!😏

നീരജ് : അയ്യാ ആത്താ..ഞാൻ വെറുതെ പറഞ്ഞതാണ്..! അല്ലെങ്കിലും ആ മുതലിനെ ഒന്നും വെറുതെ തരാ പറഞ്ഞാലും എനിക്ക് വേണ്ട..!

അച്ചു : ഏ...😜

അച്ചു നീരജിന് കൊഞ്ഞനം കുത്തി കാണിച്ചു..!

നീരജ് : പിന്നെ ഇതെല്ലാം വള്ളി പുള്ളി തെറ്റാതെ അവിടെ പോയി വിളമ്പണം ടാ..😏

അച്ചുവിന് അറിയാവുന്നതുകൊണ്ടും കാലാവസ്ഥ തനിക്ക് പ്രതികൂലമായാൽ അച്ചു തന്നെ എല്ലാർക്കുമുൻപിൽ ഇട്ട് കൊടുക്കുമെന്നറിയാവുന്നത് കൊണ്ടും നീരജ് പ്രത്യേകം എടുത്ത് പറഞ്ഞു..!

അച്ചു : പറയാ..ടാ..🤪

പിന്നെയും കൊഞ്ഞനം കുത്തിക്കൊണ്ട് അച്ചു വീടിനകത്തേക്ക് പോയി..!

നീരജ് : ഡീ...ഫോൺ നോക്കിക്കഴിഞ്ഞാൽ അതൊന്ന് ചാർജ് ചെയ്തു വെക്ക്..!

നീരജ് പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു..!

അച്ചു : ആലോചിക്കാ..

💬 Comments

View all comments