Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
മുൻപായി നീരജ് പറഞ്ഞു..!
ദേവി : വേഗം വേണം..! ആൾക്കാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ ഇടവരുത്തരുത്..😒
നീരജ് : വേഗം പൊക്കോളാം..ഒരു ഹായ് പറഞ്ഞിട്ട് പൊക്കോള്ളാം..!
ദേവി : ഉം..ആ പിന്നെ ആ പുറകിലെ വാതിൽ വഴി കേറി കണ്ടോ..!
നീരജ് : ഓകെ..
ദേവി ഏടത്തിയുടെ സമ്മതം കിട്ടിയതും നീരജ് അകത്തേക്ക് പോകാനായി സൊസൈറ്റിയുടെ പുറകിലേക്ക് നടന്നു..! പുറകിലെ വാതിൽ വഴി അകത്തേക്ക് കയറി..! നിറയെ കാലിത്തീറ്റയുടെ ചാക്കുകൾ അടുക്കി വെച്ചിരിക്കുന്നു..! ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ ആയിരിക്കും..! നീരജ് ഉള്ളിലേക്ക് കടന്നപ്പോ പുറത്തേക്ക് നോക്കി ചുമരും ചാരി നിൽക്കുകയാണ് കൃഷ്ണ ആ നേരം..! നീരജ് കൃഷ്ണയുടെ പുറകിലൂടെ പോയി കൃഷ്ണയെ ഒന്ന് ചെറുതായി തോണ്ടി..! അപ്രതീക്ഷിതമായ തൊണ്ടൽ ആയത് കൊണ്ട് കൃഷ്ണ ഞെട്ടി തിരിഞ്ഞ് പിന്നിലേക്ക് നോക്കി ..! അപ്പോഴുണ്ട് കൃഷ്ണയെ നോക്കി ചിരിച്ചു കൊണ്ട് നീരജ് നിൽക്കുന്നു..! നീരജിന് കണ്ടതും കൃഷ്ണ ഞെട്ടൽ മാറ്റി ഗൗരവം നടിച്ചു..!
നീരജ് : കൃഷ്ണ ...
എങ്ങിനെ തുടങ്ങണം എവിടെന്ന് തുടങ്ങണം എന്നറിയാതെ നീരജ് കുഴഞ്ഞു..! അറിയാലോ ,ആദ്യമായിട്ടാണ് കൃഷ്ണയോട് ഇങ്ങനെ സംസാരിക്കാൻ പോകുന്നത്..! മുൻപൊക്കെ വായിൽ തോന്നിയത് പോലെ സംസാരിച്ചിട്ടുണ്ടേലും ആദ്യമായിട്ടാണ് ഒരു കാമുകൻ കാമുകി ലെവലിലേക്ക് നീരജ് എത്തുന്നത്..! എന്തൊക്കെയോ അറിയാ എന്നതല്ലാതെ നീരജിനും കൃഷ്ണയ്ക്കും പരസ്പരം ഒന്നും തന്നെ അറിയില്ല എന്ന് വേണം പറയാൻ..!
നീരജ് : കൃഷ്ണെ..! രണ്ടൂസം എന്നെ കാണാതെ ആയപ്പോ ഞാൻ പറ്റിച്ചിട്ടുപോയെന്ന് കരുതിയോ..👀
നീരജ് കൃഷ്ണയുടെ മനസിൽ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക എന്ന ഒരു ധാരണയിൽ അവളോട് പറഞ്ഞു
💬 Comments
View all comments