0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

ശേഷം ഗേറ്റ് അടച്ചു..! ഗേറ്റ് പൂട്ടി തിരിഞ്ഞപ്പോ പോർച്ചിൽ കിടക്കുന്നു ഒരു ഥാറും വേറൊരു 2012 മോഡൽ ബ്ലാക്ക് ഫോർച്ചൂണറും..!

നീരജ് :ഇതേതാണീ ഞാനറിയാതെ രണ്ട് ഇറക്കുമതികൾ ..!

വണ്ടികൾ കണ്ട് നീരജ് സ്വയം പറഞ്ഞു..! അപ്പോഴാണ് ശോഭമ്മ വരുന്നു പറഞ്ഞ ബന്ധുക്കള് പിള്ളാരുടെ കാര്യം നീരജിൻ്റെ ബുദ്ധിമണ്ഡലത്തിൽ മിന്നി മറഞ്ഞത്..! എന്തായാലും ആ കുട്ടിയാന കൊള്ളാം , ഏത് മ്മ്ടെ ഫോർച്ചൂണറെ..! സ്വന്തമായി ഒരു കാലി ചായ വാങ്ങാനുള്ള കാശ് ഇപ്പൊ പോക്കറ്റിൽ തപ്പിയിൽ തടയില്ലെങ്കിലും എന്തോ ഞാനും ആ മിനി കുട്ടിയാനയുടെ ഒരു ഫാനാണ്..! എന്താ ഓൻ്റെ ഒരു കിടപ്പ്...അന്തസ്സ്..😌

നീരജ് കയ്യും കാലും കഴുകി നേരെ കോട്ടേഴ്സിലേക്ക് പോയി..! ചെയറിൻ്റെ കയ്യിൽ തൂക്കിയിട്ട തോർത്ത് കൊണ്ട് കയ്യും മുഖവും തുടച്ചു..! എന്നിട്ട് കിടക്കയിലേക്ക് ചത്തത് കണക്കെ ഒന്ന് മറിഞ്ഞ് വീണു..! എന്താ ഒരു ആശ്വാസം.., നീരജ് അവന് ചുറ്റും സമാധാനം കെട്ടിക്കിടക്കുന്നത് പോലെ തോന്നി..! കോട്ടേഴ്സ് പിന്നെ ഓടു മേഞ്ഞതായത് കൊണ്ട് പൊതുവേ ഉള്ള അത്ര ചൂട് അതിനകത്തില്ല എന്ന് വേണം പറയാൻ..!" ശ്... ശ്.." പെട്ടെന്നുള്ള നീട്ടിയുള്ള ശബ്ദത്തിൽ നീരജ് ചാടി പിടഞ്ഞ് എഴുന്നേറ്റു..! നോക്കിയപ്പോ ജനലിൻ്റെ പുറത്തായി അച്ചു നിക്കുന്നു..!

നീരജ് : നീയായിരുന്നോ...🤦‍♂

നീരജ് ശ്വാസം വലിച്ചെടുത്തുകൊണ്ട് പറഞ്ഞു..!

നീരജ് : എൻ്റെ നല്ല ജീവനങ് പോയി..!🙆🤧

തെല്ലൊരു ആശ്വാസത്തോടെ നീരജ് പറഞ്ഞു..! അല്ലെങ്കിലും നീരജിന് പറഞ്ഞിട്ടും കാര്യമില്ല സംസ്ഥാനത്ത് ചൂട് കനത്തതിന് ശേഷം കിടപ്പ് മുറിയിൽ നിന്ന് വരെ പാമ്പിന് പിടികൂടിയിട്ടുണ്ട്..! അതും മൂർഖനും ശങ്കുവരയനും 360°

💬 Comments

View all comments