0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 25502

കാര്യയിട്ട് വർത്താനത്തിൽ ആണെന്ന് തോന്നുന്നു..😄

ബെഡിലേക്ക് ഇരുന്ന് കൊണ്ട് ശോഭ പറഞ്ഞു..!

ഗീത : ഹേ... ഒന്നൂല..! ഇവളോടൊന്ന് അമ്പലത്തിൽ പോണ കാര്യം പറയായിരുന്നു..! ഇന്നലെ ആ പാമ്പിൻ്റെ കാര്യം ആയപ്പോ എനിക്കെന്തോ ഒരു പേടി പോലെ..🙂

ശോഭ : ഇവിടെ അടുത്തൊരു ശിവ ക്ഷേത്രം ഉണ്ട്..! വിളിച്ചാ വിളിപ്പുറത്തെത്തണ മൂർത്തിയ..! ചേച്ചിക്ക് വേണേ നമുക്കവിടം വരെയൊന്ന് പോവ..! എന്തേലും ദോഷം വല്ലതും ഉണ്ടേൽ വഴിപാടും ചെയ്യാ..😊

ലീല : ഇത്ര നേരം മമ്മി മാത്രേ ഉണ്ടായിരുന്നുള്ളൂ..! ഇപ്പൊ ആൻ്റിക്കൂടെ വന്നപ്പോ ആ കോളവും ഫില്ലായി.😤..! എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ് , നിങ്ങൾക്കാർക്കും വയ്യേ..😏..!

ഗീതയുടെയും ശോഭയുടെയും വർത്താനം കേട്ട് ലീല പറഞ്ഞു..!

ശോഭ : അങ്ങനല്ല മോളെ..🙂

ലീല : എങ്ങനെ അല്ലാന്ന്..! എൻ്റെ പൊന്ന് ആൻ്റി നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കണേ..! ദൈവവും അമ്പലവും വിശ്വാസവും ഒന്നും വേണ്ടാ എന്ന് ഞാൻ പറയണില്ല..! പക്ഷേ ഒരു പാമ്പിന് കണ്ടതിൻ്റെ പേരിൽ ഇത്ര മാത്രം തല പുകഞ്ഞ് ചിന്തിക്കാൻ എന്തിരിക്കുന്നു..!😮‍💨

>>>21:15

അച്ചു : ഡാ...നീരജെ ഈ ഹോം വർക്ക് ഒന്ന് ചെയ്ത് തരൊ..!😊

പതിവിന് വിപരീതമായി അച്ചു നീരജിനോട് സ്നേഹത്തോടെ ചോദിച്ചു..!

നീരജ് : ഒന്ന് പോടി..നിൻ്റെ ഹോംവർക്ക് ചെയ്യുനാണല്ലൊ എന്നെ ഇവിടെ പണിക്ക് നിർത്തിയിരിക്കുന്നത്..! പിന്നെ സ്കൂളിൽ പോയ സമയത്ത് ചെയ്തിട്ടില്ല പിന്നെയാണ് പഠിത്തത്തിൽ നിന്നും റിട്ടയർമെൻ്റ് ചെയ്തിട്ട്..😏

അച്ചുവിൻ്റെ പതിവിന് വിപരീതമായി സ്നേഹ പ്രകടനത്തിന് നീരജിൻ്റെ പതിവ് പുച്ഛം നിറഞ്ഞ മറുപടി വന്നു..!

ശോഭമ്മ : ഒന്ന് പറഞ്ഞ് കൊടുക്കടാ നിന്നേക്കാളും ചെറുതല്ലേ അവള്..! ഇല്ലേ അച്ചു മോൾക്ക് ശോഭമ്മ പറഞ്ഞ് തരാ..

നീരജിൻ്റെ തണുപ്പൻ പ്രതികരണത്തിന് ശോഭമ്മ ഇടയിൽ കയറി അച്ചുവിന് വേണ്ടി വാദിച്ചു..!

നീരജ് : നോക്കട്ടെ..! അറിയാവുന്നതാണെങ്കിൽ പറഞ്ഞ് തരും.., അറിയില്ലേ പിന്നെ ഈ ഭാഗത്ത് നിന്നേക്കരുത്..😤

നീരജ് അച്ചുവിനെ നോക്കി പറഞ്ഞു..! അല്ലെങ്കിലും ഈ ഹോം വർക്ക് ചെയ്യലൊക്കെ പണ്ട് തൊട്ടേ ചടപ്പാണ്..! എന്തായാലും ക്ലാസിലെ പഠിപ്പി പിള്ളേര് ഹോം വർക്ക് ചെയ്ത് കൊണ്ട് വരും

💬 Comments

View all comments