Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
കൊണ്ടും നീരജ് പ്രത്യേകം എടുത്ത് പറഞ്ഞു..!
അച്ചു : പറയാ..ടാ..🤪
പിന്നെയും കൊഞ്ഞനം കുത്തിക്കൊണ്ട് അച്ചു വീടിനകത്തേക്ക് പോയി..!
നീരജ് : ഡീ...ഫോൺ നോക്കിക്കഴിഞ്ഞാൽ അതൊന്ന് ചാർജ് ചെയ്തു വെക്ക്..!
നീരജ് പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു..!
അച്ചു : ആലോചിക്കാ..
അടിക്ക് തിരിച്ചടി എന്നോണം നീരജ് പറഞ്ഞതിന് അപ്പൊ തന്നെ അച്ചു മറുപടി നൽകി..! നീരജ് കിച്ചൺ ഭാഗത്തേക്ക് നടന്നു..! പുറത്ത് ശോഭമ്മയെ കണ്ടപ്പോ നീരജ് ചിരിച്ചു..! എന്നാ അതിന് പ്രത്യേകിച്ചൊരു റിയാക്ഷനും ശോഭമ്മയിൽ നിന്നും ഉണ്ടായില്ല..!
നീരജ് : 😐
നീരജ് പിന്നെയും വീടിൻ്റെ അടുക്കള ഭാഗത്തേക്ക് നടന്നു..!
ബിന്ദു : ആ...വന്ന മുതലാളി..!
നീരജിന് കണ്ടപാടെ ബിന്ദു പറഞ്ഞു..!
നീരജ് : പിന്നെ വരാതിരിക്കാൻ പറ്റില്ലല്ലോ..😌
നീരജും ബിന്ദു ചേച്ചിക്ക് മറുപടി നൽകി..!
ബിന്ദു : നീയൊന്ന് ഇങ്ങോട്ട്..വന്നേ..!
ബിന്ദു നീരജിന് പുറത്തേക്ക് കൊണ്ടുപോയി..!
നീരജ് : എന്താ ബിന്ദു , എന്തേലും വാങ്ങാൻ ഉണ്ടേ നേരത്തെ പറയായിരുന്നില്ലേ..!😕
എന്തോ വാങ്ങാൻ പോകാനാണെന്ന് കരുതി നീരജ് ബിന്ദുചേച്ചിയോട് ചിണുങ്ങി..!
ബിന്ദു : ഇത് അതൊന്നുമല്ലടാ..! നി ഞാൻ പറയുന്നത് മര്യാദയ്ക്ക് കേൾക്ക് ആദ്യം..😠
ബിന്ദു നീരജിന് കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു..! സംഗതി എന്തോ കാര്യമായിട്ടുള്ള കാര്യമാണെന്ന് നീരജിന് തോന്നി..!
നീരജ് : പറ ..
ബിന്ദു : ശോഭ ചേച്ചിയുടെ ആ ബന്ധുക്കള് പിള്ളാര് വന്നിട്ടുണ്ട്..!
നീരജ് : ആ പുറത്ത് വണ്ടി കണ്ടു..! അല്ല അതിനെന്താ..?🤨
ബിന്ദു : വന്നപ്പാടെ കുപ്പിയും വെള്ളവും ആയിട്ടാണ് വന്നത് തന്നെ..
നീരജ് : അതിനിപ്പെന്താ
💬 Comments
View all comments