0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

തല്ലും...🗿

ബിന്ദു : ശോഭ ചേച്ചി ഒരു ബിയറും കഴിച്ച് ഇതിലെ പോണ്ടായിരുന്നു ..😁

നീരജ് : അതാണ് ചിരിച്ചപ്പോ പുള്ളിക്കാരി വേറെ റിയാക്ഷൻ ഒന്നും ഇടാതെ ഇരുന്നത്..!

ബിന്ദു : അത് ചെലപ്പോ നിന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ലായിരിക്കും..😅

അപ്പോഴാണ് ശോഭമ്മ അങ്ങോട്ടേക്ക് വന്നത്..!

ശോഭമ്മ : ആ നി വന്നോ..☺️

നീരജ് : അപ്പൊ കുറച്ച് മുൻപ് ഇതിലെ പോയപ്പോ കണ്ടില്ലായിരുന്നൊ..😅

ശോഭമ്മ : അയ്യോ നി ഇവിടെ ഉണ്ടായിരുന്ന..! ഞാൻ ശ്രദ്ധിച്ചില്ലടാ..

നീരജ് : ഉവ്വ്...ഉവ്വെ...ബിയർ അടിച്ച ഓഫായതാണോന്നൊരു സംശയം..! 😌

ശോഭമ്മ : ഞാൻ കുടിച്ചെന്ന് നിന്നോടാരു പറഞ്ഞു..!

നീരജ് : കക്ഷി എനിക്ക് മുൻപിൽ നിൽപ്പുണ്ട് ..എന്നാലിപ്പോ മിണ്ടില്ല..! പറ ആരായിരിക്കും..😌😅

നീരജ് ഒരു കടങ്കഥ പറഞ്ഞതുപോലെ ശോഭമ്മയോട് പറഞ്ഞു..!

ശോഭമ്മ : എനിക്കും തോന്നി ..ഇവളാവനെ വഴിയുള്ളൂ എന്ന്..! എല്ലാ എന്താണ് ചേച്ചിയും അനിയനും മാറി നിന്നൊരു കഥ പറച്ചിൽ..😅

നീരജ് : ഓ ..എന്തോന്ന് കഥ പറച്ചില്..! ശോഭമയുടെ സ്വന്തക്കാര് വന്നിട്ടുണ്ട് എന്തേലും പറഞ്ഞ മറിച്ചൊന്നും പറഞ്ഞേക്കരുത് എന്ന് ചെറിയൊരു ഉപദേശം തരുവായിരുന്നു..!😌

ബിന്ദു : ഇവനെ കൊണ്ട് ഞാൻ..! നിന്നോടന്നെ വന്ന് ഞാൻ പറഞ്ഞല്ലോ..🙆‍♀

ശോഭമ്മ : നി അങ്ങനെ പറഞ്ഞോ ബിന്ദു..!

ബിന്ദു : അത് പിന്നെ ചേച്ചി..! ചേച്ചിക്കറിയാലോ ഇവൻ്റെ സ്വഭാവം..! അന്ന് ലീലയുമായിട്ട് ഒടക്കിയപ്പോഴും ഇവൻ്റെ വാ അടങ്ങി ഇരുന്നില്ലല്ലോ..! ഇന്നാണെ പിള്ളാര് വന്നതും ഇവനെ തിരക്കി പറഞ്ഞു..🙂

ശോഭമ്മ : ആര്..? ജിത്തുവാണൊ

ബിന്ദു : അതറിയില്ല , അച്ചുൻ്റെ അടുത്താ പറഞ്ഞത്..!

💬 Comments

View all comments