0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

നീരജ് : അപ്പൊ പിന്നെ സംശയിക്കാൻ ഇല്ല..! അവള് നൈസ് ആയിട്ട് എനിക്ക് പണി തന്നതാ..! വിട്ട് കള വർക്കിച്ചാ..😅

നീരജ് ചിരിച്ചുകൊണ്ട് ബിന്ദുചേച്ചിയോട് പറഞ്ഞു..!

നീരജ് : കണ്ടോ എന്നോടുള്ള പാസം..😍

നീരജ് ബിന്ദു ചേച്ചിയുടെ തോളിൽ ചാരി നിന്നു..!

ശോഭമ്മ : ഓ ...അത് കാര്യക്കാൻ ഒന്നുമില്ല..! പിള്ളേര് ഇങ്ങോട്ട് വരുന്നു പറഞ്ഞപ്പോ തന്നെ ഞാൻ വാണിങ് കൊടുത്തതാ..! പ്രശ്നം വല്ലതും ഒപ്പിക്കാൻ ആണേ ഇങ്ങോട്ടേക്കു വരണ്ട പറഞ്ഞതാണ്..!

നീരജ് : ശോഭമ്മേ..!

ശോഭമ്മ : എന്താ..?

നീരജ് : അല്ല ഇനി ഇവരും പാവങ്ങൾ ആണോ..?😌

ശോഭമ്മ : അതെന്താടാ..അങ്ങനെ ചോദിച്ചേ..

നീരജ് : അല്ല ഇവിടെ മുൻപുള്ളവള് ഓരോന്ന് ഒപ്പിച്ചു കഴിയുമ്പോ ശോഭമ്മ പറയുന്ന സ്ഥിരം ഡയലോഗ് ആണേ..! ഈ കാണുന്നതെ ഉള്ളൂ അവളൊരു പഞ്ച പാവമാണെന്ന്..😌

ബിന്ദു : 😅

ശോഭമ്മ : 😅 ഡാ...ഡാ..വേണ്ട ടാ...! നിനക്ക് വേണ്ടിയാ ഞാൻ ഇത്രയും സംസാരിച്ചത് തന്നെ..🙂

നീരജ് : എൻ്റെ പൊന്ന് ശോഭമ്മേ..! ഞാനെന്താണ് വല്ല ഗുണ്ടയും ആണോ..? എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ്..! അന്നെന്താ ഉണ്ടായതെന്ന് ഇവിടെ അന്നുണ്ടായിരുന്ന എല്ലാർക്കും അറിയാ..! അത് അതോടെ കഴിഞ്ഞു..! പിന്നെ എന്തേലും പറഞ്ഞിട്ടുണ്ടേലും അത് ഇവിടെ ഉണ്ടായിരുന്ന ആ പഞ്ച പാവത്തിൻ്റെ കയ്യിലിരിപ്പ് കൊണ്ട് മാത്രമാണ്..! പിന്നെ ഈ വന്നിരിക്കുന്നവരോ ഇനി വരാൻ ആരേലും ഉണ്ടേൽ അവരോ എന്നെ ബാധിക്കുന്ന കാര്യമല്ല..! ഞാൻ എന്തൊക്കെയാണെന്ന് പറഞ്ഞാലും ഇവിടെ പണിക്ക് വന്ന ഒരു പണിക്കാരൻ അത്രേ ഉള്ളൂ..! പിന്നെ എന്ത് ഉണ്ടായാലും അത്

💬 Comments

View all comments