0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

ഉം...അതും ശരിയാ..!😅

ശോഭമ്മ : അതിനല്ലേ ബാഹുബലി പോലെ ഒരാള് ഇവിടെയുള്ളത്...😌

നീരജ് : സോപ്പിട്ട് കഴിഞ്ഞെങ്കിൽ ഈ പുറത്ത് കൂടി ഇത്തിരി പതിപ്പിക്കോ..😅😅

ശോഭമ്മ : പോടാ അവിടന്ന്..😹

നീരജും ശോഭമ്മയും കൂടി ലഗേജുമായി മുകളിലേക്ക് നടന്നു..!

നീരജ് : ഏത് മുറിയിലാ വെക്കേണ്ടത്..

നീരജ് ലഗേജ് ഏത് റൂമില്ലാ വെക്കേണ്ടതെന്ന് ശോഭമ്മയോട് ചോദിച്ചു..!

ശോഭമ്മ : നിൻ്റെയിൽ ഉള്ളത് ആ പിള്ളാരുടെ ആയിരിക്കും ...അത് രണ്ടും ആ മുറിയിലേക്ക് വെച്ചേര്..! ഇത് ലീലയുടെ ആണ് ഇത് ഞാൻ കൊടുത്തോളം..🤗

നീരജ് : ഓകെ..

നീരജ് ലഗേജും കൊണ്ട് ശോഭമ്മ പറഞ്ഞ റൂമിൻ്റെ മുന്നിലെത്തി..! ഒരു മര്യാദയുടെ പുറത്ത് നീരജ് അടച്ചിട്ട വാതിൽ മുട്ടി..!

" യെസ്...കമിംഗ്.."

അകത്ത് നിന്നും മുട്ടലിനുള്ള മറുപടി വന്നു..! നീരജ് ഡോറ് തുറന്ന് കൊണ്ട് അകത്തേക്ക് കയറി ..!കിടക്കയിൽ നമ്മടെ പഴയ സുഹൃത്ത് മ്മ്ടെ പ്രവീൺ ആ റൂമിനകത്തുണ്ടായിരുന്നു..! നീരജിന് കണ്ടതും പ്രവീൺ കിടക്കയിൽ നിന്നും എഴുന്നേറ്റു..! നീരജ് വേറെ ഒന്നും മൈൻഡ് ചെയ്യാതെ ലഗേജ് റൂമിൻ്റെ ഒരു മൂലയിൽ കൊണ്ട് വച്ചു..!

പ്രവീൺ : എടാ സോണിയെ ..ഇതാണ് നമ്മൾ വന്നപ്പോ ചോദിച്ച മുതല് നീരജ്..!

പ്രവീൺ ഉറക്കെ പറഞ്ഞു കൊണ്ട് നീരജിൻ്റെ അടുത്തേക്ക് ചെന്നു..!

നീരജ് പ്രത്യേകിച്ചൊന്നും പറയാതെ റൂമിൽ നിന്നും പുറത്തേക്ക് പോവാൻ ഒരുങ്ങി..! മുൻപായിരുന്നേ രണ്ട് മേടും കൊടുത്ത് വരുന്നിടത്ത് വെച്ച് കാണാ പറയാ..! ഇപ്പൊ അങ്ങനെ അല്ല ഇവിടെന്ന് പോവേണ്ടി വന്ന കൃഷ്ണയോട് നീരജ് എന്ത് പറയും..!

പ്രവീൺ : ആ അങ്ങനെ

💬 Comments

View all comments