0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 25530

നീരജ് : 👍

നീരജ് ബൈക്ക് മുന്നോട്ടെടുത്തു..! വേറെ എവിടെയും തട്ടി തടഞ്ഞ് നിൽക്കാതെ നേരെ സൊസൈറ്റിക്ക് വിട്ടു..! കേരളത്തിലെ ഭൂരിഭാഗം ആമ്പിളാരും പിടിക്കുന്ന ഒരു ഡ്രസ്സ് കോംബോ ആയിരിക്കും ഈ ബ്ലാക്ക് ഷർട്ടും വൈറ്റ് മുണ്ടും എന്നത്..! പ്രത്യേകിച്ച് അമ്പലമോ , കല്യാണൊ ,കോളേജിലെ പരിപാടികൾക്കൊ എന്തിനേറെ നാലാള് കൂടുന്ന ഒരു പരിപാടിക്ക് ഏതെങ്കിലും ഒരുത്തനെങ്കിലും ഈയൊരു കോംബോ പിടിക്കാതെ ഇരിക്കില്ല..! അല്ലെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് ഒരു അഡാറ് കോംബോ ആയിരിക്കും..! കിച്ചു പറഞ്ഞപ്പോ എന്തോ ഒരു ജാള്യത തോന്നിയെങ്കിലും അവൻ പറഞ്ഞപ്പോലെ തന്നെ നീരജ് കാവി മുണ്ട് മാറ്റി വെള്ളയാക്കി..! നീരജ് ബൈക്ക് പതിവ് പോലെ സൊസൈറ്റിക്ക് മുൻപിലെ റോഡിൽ ബൈക്ക് നിറുത്തി..! ശേഷം ആ ചെറിയ റോഡും ക്രോസ് ചെയ്ത് സൊസൈറ്റിലേക്ക് നടന്നു..! കരിങ്കല്ല് കൊണ്ട് കെട്ടിയ കല്പടവുകൾ നീരജ് ഓടി കയറി..! തെക്കിൽ നിന്നോ വടക്കിൽ നിന്നോ എന്നൊന്നും അറിയില്ല എവിടെ നിന്നോ ചെറിയ കാറ്റ് വീശി നീരജിൻ്റെ മുടികളെ തട്ടി തടഞ്ഞ് പോയി..! പതിവിന് വിപരീതമായി സൊസൈറ്റിയിൽ ആ നേരത്ത് വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല..! നീരജ് എന്നത്തേയും പോലെ കൗണ്ടറിൻ്റെ ഭാഗത്ത് പോയി ദേവി ചേച്ചിയെ കണ്ടു..! പതിവ് പോലെ ചുവരും ചാരി കൃഷ്ണയും ഉണ്ടായിരുന്നു അവിടെ ..! കറുത്ത ബ്ലൗസും അതിനെ ചേർന്ന സെറ്റ് മുണ്ടും ആയിരുന്നു കൃഷ്ണയുടെ വേഷം..! അവൾ പറഞ്ഞിട്ട് ഇട്ടതാണ് ഈ ബ്ലാക്ക് ഷർട്ട് തന്നെ..! നീരജിന് കണ്ടതും കൃഷ്ണ കൈകൊണ്ട് കാണിച്ചു..!

നീരജ് : ഹായ്...😊

നീരജ് ഇരുമ്പ് കമ്പികൾക്കപ്പുറം നിന്ന കൃഷ്ണയെ നോക്കി പറഞ്ഞു...!

ദേവി : ഹാ.... ആരിത് ബർത്ത് ഡേ ബോയൊ..! 😅

നീരജിന് കണ്ടപാടെ ദേവി ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു..!

നീരജ് : 😌

ദേവി : മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ഡാ..! 😊

നീരജ് : താങ്ക്യൂ..😌🤗

ദേവി : ഡ്രസ്സ് നന്നായിട്ടുണ്ടടാ..😊

നീരജിൻ്റെ ഔട്ട്‌ലുക്ക് കണ്ട് ദേവി ചേച്ചി പറഞ്ഞു..!

നീരജ് : പിറന്നാളൊക്കെയല്ലെ..ചേച്ചി😌

അങ്ങനെ ദേവി ചേച്ചിയോട്

💬 Comments

View all comments