0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

പറഞ്ഞു..! അതൊക്കെ കേട്ടപ്പോ കൃഷ്ണയ്ക്ക് സത്യം പറഞ്ഞ നല്ല സങ്കടം ആയി , അവളുടെ കണ്ണൊക്കെ നിറഞ്ഞൊഴുകി..! പിന്നെ എല്ലാം കൃഷ്ണയ്ക്കും നീരജിനും വേണ്ടിയാണല്ലോ കരുതി പരസ്പരം അവർ സമാധാനപ്പെട്ടു..! വീട്ടിൽ പതിവ് പോലെ തിരിച്ചെത്തി നീരജ് അവൻ്റെ പണികൾ തുടങ്ങി..! ഇന്നലത്തെ ലഹളയുടെ കാര്യം കല്ലുവിൻ്റെ കാതിലെത്തുകയും അതിൻ്റെ പ്രതികരണം എന്നോണം കല്ലു എല്ലാരെയും ചീത്ത പറഞ്ഞു..! ആദ്യമായിട്ടാണ് കല്ലുവിൻ്റെ ഇങ്ങനെ ഒരു മുഖം നീരജ് കാണുന്നത്., അതും സ്വന്തം പേരക്കുട്ടികളുടേ മുൻപിൽ അതും നീരജിന് വേണ്ടി..! ( കല്ലുവിന് ഒരായിരം നന്ദി...🤍 )

>>>12:13

ശോഭമ്മ : തൽക്കാലത്തേക്ക് അത് മതിയെടാ..! ദാ...ഈ നാരങ്ങാ വെള്ളം കുടിക്ക്..🤗

തീ കത്തിക്കാനുള്ള വിറകിനായി മരത്തിൻ്റെ ഒരു ഇടത്തരം മുട്ടികൾ വെട്ടുകയായിരുന്നു നീരജ്..!

നീരജ് : ഇത് മതിയാ..😃

ശോഭമ്മ : ആ...അത് മതി..!😊

നീരജ് : വെട്ടി വെട്ടി മനുഷ്യൻ്റെ പത വന്നു..! പുല്ല് മുറിയണ്ടേ..🥵

നീരജ് വെട്ടിയ വിറക് കഷ്ണങ്ങൾ കട്ടിയുള്ളതും പെട്ടെന്ന് മുറിയാത്തതുമായിരുന്നു..!

ശോഭമ്മ : 😅

നീരജ് : അയ്യടാ ഒരുത്തനിവിടെ ചത്ത് പണ്ടാരം അടങ്ങി നിക്കുമ്പോഴും ചിരിക്കാൻ തോന്നിയ ആ മനസ്..😊🙌

ശോഭമ്മ : അതിനെ ഞാൻ പറഞ്ഞോ ഇങ്ങനെ വെട്ടാൻ..! ഇത് നല്ല കൂത്ത്..😼

അപ്പോഴാണ് ഗീത അങ്ങോട്ടേക്ക് വന്നത്..!

ഗീത : ഹാ..എന്താടൊ..! ശോഭ തന്നെ പണിയെടുപ്പിച്ച് കൊല്ലുവാണൊ..😅

നീരജ് പ്രത്യേകിച്ച് ഒന്നും മിണ്ടിയില്ല..! ലീലയുടെ അമ്മയാണ് എന്ന പരിഗണന വെച്ചാണ് നീരജ് അവരോട് കാര്യയിട്ട് മിണ്ടാത്തത്..! അല്ലെങ്കിൽ എപ്പോ ഏതിയെ വള്ളി വന്നൂന്ന് പറഞ്ഞാ മതി..!

💬 Comments

View all comments