0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

നീരജിൻ്റെ ആ ഒരു തണുപ്പൻ സമീപനം ഗീതയ്ക്ക് മനസിലായോ എന്നറിയില്ല..! മനസ്സിലായാൽ എന്ത് ആയില്ലെങ്കിൽ എന്ത്...

അങ്ങനെ വിറക് കീറി ചെറിയ രീതിക്ക് വിയർപ്പ് ഒഴുക്കി നിക്കുവായിരുന്നു നീരജ്..!

നീരജ് : ഇത്ര നേരം ചേച്ചി നോക്കി നിന്നില്ലേ..,ഇനി ഞാൻ നോക്കി നിക്കാം..! ചേച്ചി ധൈര്യായി പെറുക്കിക്കോ🤗😅

ബിന്ദു ചേച്ചിയോട് നീരജ് വിറക് ഒറ്റക്ക് അടുക്കി പെറുക്കി വക്കാൻ അല്ലെ ആ പറഞ്ഞതിൻ്റെ അർഥം..! അല്ലെങ്കിൽ അതന്നെ ആണ് അവൻ പറഞ്ഞത്..!

ബിന്ദു : ഒന്ന് രണ്ടെണ്ണം ഒക്കെ എടുത്ത് സഹായിക്കാം..😌

നീരജ് : ഓ...അതൊരു ബുദ്ധിമുട്ടാവില്ലേ..😌😐

അങ്ങനെ കൊണയടിച്ച് നിൽക്കുമ്പോഴായിരുന്നു മുകളിലെ ബാൽക്കണിയിൽ നിന്നും എന്തോ ഡ്രസ് താഴേക്ക് പറന്ന് വീണത്..! ഡ്രസ്സ് എവിടെന്ന് വന്നു എന്ന് പറഞ്ഞ് നീരജ് മുകളിലോട്ട് നോക്കിയപ്പോ അതേ ഡ്രസ് എവിടെ വീണു എന്ന് നോക്കുകയായിരുന്ന ലീലയെ കണ്ടു..!

നീരജ് : ( ഈ ശവത്തിൻ്റെ ആയിരുന്നോ...! എന്ന പിന്നെ വേണേൽ വന്നെടുക്കട്ടെ..😏 )

ശോഭമ്മ : ബിന്ദു ആ ഡ്രസ് ഒന്ന് എടുത്തേടി..😊

വിറക് പെറുക്കുന്ന ബിന്ദു ചേച്ചിയോട് ശോഭമ്മ പറഞ്ഞു..!

നീരജ് : ഓ...വേണ്ട ചേച്ചി..! ചേച്ചി ഇപ്പോ ചെയ്യുന്ന പണി ചെയ്ത മതി ഡ്രസ്സ് എടുക്കാൻ ആള് വേറെ വരുന്നുണ്ട്..😼

നീരജ് പറഞ്ഞ് തീരുന്നതിനെ മുൻപേ ലീല ചുവട്ടിലേക്ക് എത്തി..!

ശോഭമ്മ : മോൾടെ ഡ്രസ്സ് ആണോ അത്..👀

ലീല : ആ...ആൻ്റി എൻ്റെയാണ്..! എവിടെയാ വീണേ..👀😊

ശോഭമ്മ : ദേ കിടക്കുന്നു...!😊

ഗീത : മര്യാദയ്ക്ക് ഒരു പണിയും ഈ പെണ്ണിനെ ചെയ്യാൻ അറിയില്ല..😤

💬 Comments

View all comments