Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ഗീത ലീലയുടെ തലയിൽ തോണ്ടി..! അപ്പോഴാണ് ആരോ പറഞ്ഞ് വെച്ചത് പോലെ ഒരു കാറ്റ് വീശിയത്..! ലീലയുടെ ഡ്രസ്സ് അതിനനുസരിച്ച് ചെറുതായി പറന്ന് കുറച്ചപ്പുറത്ത് മാറി വീണു..! ലീല ഷാൾ എടുക്കാൻ പോയി..! നീരജ് അവൻ്റെ പണിയും തുടർന്നു..! പെട്ടെന്നാണ് ഗീത ഉറക്കെ ശബ്ദം ഉണ്ടാക്കിയത്..!
ഗീത : അയ്യോ...പാമ്പ്..😮
നീരജ് : എവിടെ..?👀
ഗീതയുടെ ഉറക്കെയുള്ള ഒച്ച കേട്ട് നീരജ് ചോദിച്ചു..! ഗീത ഉറക്കെ ശബ്ദം ഉണ്ടാക്കി കൊണ്ട് ലീലയുടെ നേർക്ക് വിരൽ ചൂണ്ടി..! നീരജ് നോക്കിയപ്പോ പേടിച്ച് കയ്യിൽ തുണിയും കൊണ്ട് നിൽക്കുന്ന ലീല...അവളുടെ തൊട്ട് മുൻപിലായി അത്യാവശ്യം വലിയൊരു പാമ്പ്..!
ഗീതയുടെ ഒച്ച കേട്ട് എല്ലാരും പെട്ടെന്ന് ഓടി കൂടി..! ലീലയാണെങ്കിൽ പാമ്പിന് മുൻപിൽ ഒരു പ്രതിമ കണക്കെ അനങ്ങാതെ നിന്നു..!
ശോഭ : മോളെ അനങ്ങല്ലെ..😟
ശോഭമ്മ ലീലയോട് ഉറക്കെ പറഞ്ഞു..!
പാമ്പിന് മുൻപിൽ അനങ്ങാതെ നിന്ന അത് കൊത്തില്ല എന്ന് ഞാനെവിടെയും കേട്ടിട്ടില്ല..! ഞാനാകെ കേട്ടിട്ടുള്ളത് മല്ലനും മാതേവൻ്റെയും കഥയാണ് പക്ഷേ അത് ഇങ്ങനെ അല്ലല്ലോ കരടി വന്നപ്പോ ചത്ത പോലെ കിടക്കാനല്ലേ പറഞ്ഞേ..! ആ ഒരു കണക്കിന് പാമ്പ് കടിച്ചാലും ചത്ത പോലെ കിടക്കാം..!
ശോഭമ്മ : ആരേലും എന്തേലും ഒന്ന് പെട്ടെന്ന് ചെയ്യ്..😨
ശോഭമ്മയുടെ മുഖത്ത് ഭീതി നിഴലിച്ചു..!
ഗീത : നീരജേ...എന്തേലും ഒന്ന് ചെയ്യ്...👀😢
ഗീത നീരജിന് നോക്കി പറഞ്ഞു..!
നീരജ് : ( പിന്നെ ഇവിടെ വരുന്നതിന് മുൻപ് എനിക്ക് പാമ്പ് പിടുത്തം ആയിരുന്നല്ലോ...😕)
നീരജ് മനസിൽ പറഞ്ഞു കൊണ്ട് ഗീതയെ നോക്കി..!
പ്രവീൺ
💬 Comments
View all comments