Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
അടിയുടെ പാട് പാമ്പിൻ്റെ മേലെ വരാതെ അതിൻ്റെ സമീപത്തെ പുല്ലിൽ കൊണ്ട്..! ഇനിയൊരു ചാൻസ് അവനെ കൊടുത്താൽ എങ്ങാനും മേലെ കൊണ്ടാലോ കരുതി പാമ്പ് പാമ്പിൻ്റെ പാട്ടിന് ഇഴഞ്ഞ് പോയി..!
നീരജ് അവൻ്റെ ദേഹത്തെ ഭാരം അറിഞ്ഞു..! നീരജ് നോക്കിയപ്പോ അവൻ ലീലയുടെ അടിയിലായിരുന്നു..!
നീരജ് : ( ഇത്രയും സ്ഥലം ഉണ്ടായിട്ടും ഈ നായിൻ്റെ മോൾക്ക് എൻ്റെ നെഞ്ചത്ത് വീഴാനാണോ സമയം കിട്ടിയുള്ളൂ..! എൻ്റെ കൃഷ്ണ ഇതെങ്ങാനും കണ്ടാൽ ഉണ്ടല്ലോ...എൻ്റെ അടിയന്തരം ഇന്ന് നടത്തേണ്ടി വന്നേനെ..😕 )
നീരജ് സ്വയം മനസിൽ പറഞ്ഞു കൊണ്ട് നോക്കിയപ്പോ...പേടിച്ച് അടച്ച് പോയ കണ്ണുകൾ ലീല മെല്ലെ തുറന്നു..! ലീല കണ്ണുകൾ തുറന്നപ്പോ കാണുന്നത് നീരജിൻ്റെ മുഖമായിരുന്നു..! " ഹാപ്പി ബർത്ത്ഡേ ലീല , ഇത് നിൻ്റെ രണ്ടാം ജന്മമാണ്..🤗 " ഇതായിരിക്കോ ലീലയുടെ മനസിൽ തോന്നിയിട്ടുണ്ടാവുക..! അതെന്തോ ആവട്ടെ...കം ടൂ ദി പോയിൻ്റ്..!
നീരജ് : എഴുന്നേറ്റ് മാറടി...😤
നീരജ് മേലെ കിടന്ന ലീലയെ നോക്കി പറഞ്ഞുകൊണ്ട് സൈഡിലേക്ക് തള്ളിയിട്ടു..! ലീല ചക്ക വീണത് പോലെ സൈഡിലേക്ക് മറിഞ്ഞു വീണു..! നീരജ് നിലത്ത് നിന്നും എഴുന്നേറ്റ് കൊണ്ട് മേലെ ആയ മണ്ണ് കൈകൊണ്ട് തട്ടി കളഞ്ഞു..!
നീരജ് തലയുയർത്തി മറ്റുള്ളവരെ നോക്കിയപ്പോൾ അവർ എല്ലാരും തന്നെ ആശ്ചര്യത്തോടെ നോക്കുന്നത് പോലെ നീരജിന് തോന്നി..! സത്യം പറഞ്ഞ നീരജിനപ്പോ മിന്നൽ മുരളി സിനിമയിൽ ഡയലോഗുകാണ് ഓർമ വന്നത്..!
" അന്ന്, അപ്പനെൻ്റെ കണ്ണിൽ കണ്ട ആ നിയോഗം എന്താണെന്ന് എനിക്കിപ്പോ മനസിലാവുന്നുണ്ട്..! ഈ നാടിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവനാണ് ഞാൻ ,
💬 Comments
View all comments