Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]
ഞാൻ പറഞ്ഞ് തരാ അതുപോലെ ചെയ്താ മതി..🤗
നീരജ് : നോക്കട്ടെ..!😏
നീരജ് അച്ചുവിൻ്റെ ബുക്ക് വാങ്ങി പേജ് മറിച്ച് നോക്കി..!
നീരജ് : ആ..ഇത് ഇംപോസിഷൻ അല്ലെ..!😃
നീരജ് അച്ചുവിന് നോക്കി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു..!
നീരജ് : നി എഴുതി ചാവണ്ടത് എന്നെ കൊണ്ട് എഴുതിപ്പിക്കാൻ നോക്കുന്നോ..! പോയി എഴുതടി..! വെറുതെ അല്ല ഈ സ്നേഹപ്രകടനം ഒക്കെ..😅
അച്ചു : പ്ലീസ് ഡാ..കുറച്ച് എഴുതി തന്നാ മതി..! 😕
അച്ചു മുഖത്ത് സങ്കട ഭാവം വരുത്തി..!
നീരജ് : നടക്കില്ല..! അല്ല ഇത്രയൊക്കെ എഴുതാമെങ്കിൽ ബാക്കി കൂടി എഴുതിക്കൂടേ.. 😏
മുന്നത്തെ പേജുകളിൽ അത്യാവശ്യം വൃത്തിയിൽ തന്നെ ഇംപോസിഷൻ എഴുതിയത് കണ്ട് നീരജ് ചോദിച്ചു..!
അച്ചു : അതെന്തിനാ നീയറിയണെ...! നിനക്ക് എഴുതി തരാൻ പറ്റോ ഇല്ലയോ..😤
അച്ചുവിൻ്റെ തനി സ്വരൂപം പുറത്ത് വന്നു..!
നീരജ് : ആജ്ഞാപിക്കണ 😤..! ഒരു പൊടിക്ക് അടങ്ങടി..ഞാനേ എഴുതി തരാ കരുതി ഇരുന്നതാണ്..!
അച്ചു : എന്നാ എഴുതി തരൊ..🤗
അച്ചു പിന്നെയും സ്നേഹത്തോടെ ചിരിച്ചു..!
നീരജ് : ആരെഴുതി തന്നു പറയാതെ ഞാനിനി എഴുതില്ല..!
അച്ചു : 🙂
നീരജ് :ശോഭാമ്മയാണോ എഴുതി തന്നെ..😼
അച്ചുവിൻ്റെ സ്ഥിരം ഇംപോസിഷൻ എഴുതി കൊടുക്കുന്ന ആളാണ് ശോഭമ്മ..! എങ്ങനേലും അച്ചു ശോഭമ്മയെ കുപ്പിയിലാക്കും , എന്നിട്ട് എഴുതിപ്പിക്കും..! അറിയാലോ അച്ചുവാണ് , സോപ്പിടാനും ആളെ ചാക്കിലാക്കാനും ഇവളെ കഴിഞ്ഞിട്ടുള്ളൂ വേറെ ആരും..!
അച്ചു : മ്ഹും...അത് ലൈലു എഴുതി തന്നതാ..😐
നീരജ് ആളെ പറഞ്ഞാല്ലെങ്കിലും എഴുതി തരുമെന്ന് കരുതി
💬 Comments
View all comments