0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 7 [Robert longdon]

Author : Robert longdon Read All Parts 32.6K

അച്ചു പറഞ്ഞു

നീരജ് : ആര്...😼

ആളെ മനസിലാവാത്തത് പോലെ നീരജ് അച്ചുവിനോട് പിന്നെയും ചോദിച്ചു..!

അച്ചു : ലീല ചേച്ചിയില്ലേ...ചേച്ചി എഴുതി തന്നതാ..😊

നീരജിൻ്റെ അടുത്തേക്ക് കുറച്ച് കൂടി നീങ്ങി ഇരുന്ന് കൊണ്ട് അച്ചു പറഞ്ഞു..!

നീരജ് : ഓഹോ...! എന്നാലെ എനിക്ക് എഴുതി തരാൻ മനസില്ല..😅

സംഗതി ചതി ആണേലും അച്ചുവിനോട് അപ്പൊ അങ്ങനെ പറയാനെ നീരജിന് നിർവാഹമുള്ളൂ...! നീരജ് എഴുതി തരില്ല എന്ന് മനസ്സിലായപ്പോ അച്ചു പതിവ് എഴുത്തുകാരി ശോഭമ്മയേ നോക്കി..!

ശോഭമ്മ : എന്നെ നോക്കണ്ട..! എനിക്കെ പിടിപ്പത് പണിയുണ്ട്..😌

ശോഭമ്മയും എഴുതി തരില്ല പറഞ്ഞപ്പോ അച്ചു നീരജിന് തന്നെ നോക്കി..! അനുരഞ്ജനം അല്ലെങ്കിൽ യുദ്ധം എന്ന് പറഞ്ഞത് പോലെ അച്ചു നീരജിൻ്റെ കയ്യിലേക്ക് ഒരു കടി വെച്ച് കൊടുത്തു..! എന്നിട്ട് ബുക്കും എടുത്ത് പാലായനം എന്ന രീതിയിൽ അവിടെ നിന്നും ഓടി..!

നീരജ് : ഡീ...😤

നീരജ് അച്ചുവിന് നോക്കി പറഞ്ഞു..!

ശോഭമ്മ : 😅

ശോഭമ്മ അച്ചുവിൻ്റെ ഓട്ടം കണ്ട് ചിരിച്ചു..!

>>>21:00

അപ്പോഴാണ് നീരജിൻ്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്..! നീരജ് ഡബിൾ ടാപ്പ് ചെയ്ത് സ്ക്രീൻ ഓണാക്കിയപ്പോ കൃഷ്ണയുടെ മെസ്സേജ് ആയിരുന്നു..! നീരജ് വാട്ട്സ്ആപ്പ് ചാറ്റ് തുറന്ന് കൃഷ്ണ അയച്ച മെസ്സേജ് നോക്കി..!

ബിന്ദു : ടാ... നി കഴിക്കണില്ലേ..!👀

ഡൈനിങ് ടേബിളിലെ ജഗ്ഗിൽ വെള്ളം നിറച്ച് കൊണ്ട് ബിന്ദു ചേച്ചി നീരജിനോട് ചോദിച്ചു..!

നീരജ് : ഹാ...കഴിക്കണം സമയം ഒൻപതല്ലെ ആയുള്ളൂ..!

നീരജ് കൃഷ്ണയ്ക്ക് മെസ്സേജ് അയച്ചു കൊണ്ട് പറഞ്ഞു..!

നീരജ് : { കഴിച്ചാ...😊

💬 Comments

View all comments