0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 8 [Robert longdon]

Author : Robert longdon Read All Parts 2.1K

>>>5:49

രാത്രിയെപ്പോഴോ പെയ്ത മഴയുടെ തണുപ്പ് നേരം പുലർന്നിട്ടും ആ അന്തരീക്ഷത്തിൽ തളം കെട്ടി നിന്നു..! ദൂരെയെവിടെയോ ഉറക്കത്തിൽ നിന്നെന്ന പോലെ വെളിച്ചത്തിൻ്റെ നേരിയ രശ്മികൾ ആകാശത്തിലേക്ക് പടർന്ന് കയറി കൊണ്ടിരുന്നു..!

" കാഹളങ്ങൾ കാതിലാടും കൈത്തടങ്ങൾ ജ്വാലയാകും ഭൂമി.., ചുവന്ന ഭൂമി..! വീണ്ടും താരകങ്ങൾ സാഗരങ്ങൾ ജാലകങ്ങൾ ഗോപുരങ്ങൾ പൂവുകൾ..., മോഹങ്ങൾ..."

കോട്ടേഴ്‌സിനകത്തെ കിടക്കയോട് ചേർന്നുള്ള കുഞ്ഞ് ടേബിളിൽ വച്ചിരുന്ന നീരജിൻ്റെ ഫോണ് റൂമിലെ നിശബ്ദതയെ ഇല്ലാതാക്കികൊണ്ട് റിംഗ് ചെയ്യാൻ തുടങ്ങി..! ഇന്നലത്തെ നശിച്ച ദിവസത്തെ സംഭവ വികാസങ്ങളെ രാത്രി പെയ്ത മഴയിൽ കഴുകി കളഞ്ഞ് സമാധാനത്തോടെ മൂടി പുതച്ച് കിടന്നുറങ്ങുകയായിരുന്നു നീരജ്..! വീണ്ടും ഫോണിൻ്റെ നിർത്താതെയുള്ള റിംഗ് ടോൺ കോട്ടർസിനകത്താകെ മുഴങ്ങി കൊണ്ടിരുന്നു..!

നീരജ് : ഈഹ്...😤

ഉറക്കം നഷ്ടപ്പെട്ടതിൻ്റെ ഈർഷ്യോടെ നീരജ് ഫോൺ എടുത്ത് ചെവിയിലേക്ക് വെച്ചു..!

നീരജ് : ഹലോ...🫩🥱

രാവിലെയായത് കൊണ്ട് തന്നെ നീട്ടിയൊരു കോട്ടുവാ വിട്ട് നീരജ് ഹലോ പറഞ്ഞു..!

മറുതലക്കൽ : നീയിത് എവിടെ മൈരെ..!

" രാവിലെ തന്നെ തെറിയോ " നീരജ് തുറക്കാൻ മടിച്ച കണ്ണുകൾ തുറന്നു പിടിച്ചുകൊണ്ട് ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കി..! നീരജിൻ്റെ മനസ്സിലൂടെ ഒരു കൊള്ളിയാൻ കടന്ന് പോയി..!

നീരജ് : ( ആൻ്റപ്പൻ 🤯 )

അപ്പോഴാണ് നീരജ് ഇന്നലെ രാത്രി ആൻ്റപ്പനെ വിളിച്ചതും നാളെ അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞതും ഓർമ്മയിൽ വന്നത്..!

ആൻ്റപ്പൻ : ഹലോ...ഡാ കേൾക്കിണ്ടാ..!

ആൻ്റപ്പൻ മറുഭാഗത്ത് നിന്നും ഉറക്കെ പറയുന്നത് നീരജിൻ്റെ ചെവിക്കകത്ത് മുഴങ്ങി കേട്ടു..!

നീരജ് : ഹ...ഹലോ..!🙂

ആൻ്റപ്പൻ : ഇന്നെങ്ങാനും

💬 Comments

View all comments