Chapter Title : നീലക്കൊടുവേലി 4 [Fire blade]
കൊടുത്തു..മൂക്കിൽ നിന്നും വീണ്ടും രക്തം വന്ന അവൻ പിടഞ്ഞു..
അവന്റെ ഒപ്പമുണ്ടായിരുന്നവരെ ചിന്നൻ നന്നായി സൽക്കരിച്ച ശേഷം അവിടെ കൊണ്ടുവന്നിട്ടിരുന്നു..സിതാരയും നീതുവും ആശ്വാസത്തിലായിരുന്നു..അവൻ വീണത് കണ്ടപ്പോൾ ആണ് അവർ ശ്വാസം വിട്ടത്..
ലക്ഷ്മിയമ്മ ഓടിവന്നു സിദ്ധുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് വേണ്ട മോനെ, മതി എന്നൊക്കെ പറയുന്നുണ്ട്...സിദ്ധു ദേഹത്ത് നിന്നും മെല്ലെ എണീറ്റു
അതിനിടക്കാണ് ആ പയ്യൻ പാന്റിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്ത് എണീക്കാൻ പോവുകയായിരുന്ന സിദ്ധുവിന്റെ കയ്യിലും കാലിലും വരച്ചത്...
കണ്ടു നിന്നവർ പലവിധ ശബ്ദങ്ങൾ ഉണ്ടാക്കി..
സിദ്ധു ഒരു അലർച്ചയോടെ നോക്കിയപ്പോൾ തന്റെ കയ്യിലും കാലിലും ചോര...മറ്റവന്റെ ബ്ലേഡ് കൊണ്ടുള്ള പ്രകടനമായിരുന്നു അത് ..
വേദനക്കിടയിലും പിടഞ്ഞെണീക്കാൻ തുടങ്ങിയ അവന്റെ നെഞ്ചിൽ വീണ്ടും കയറിയിരുന്ന് സിദ്ധു മുഖത്തേക്ക് ആഞ്ഞിടിച്ചു.. അവന്റെ മുഖം രക്തമയമായി...
സിദ്ധുവിനെ പിടിച്ചു എണീപ്പിച്ച ചിന്നൻ അവന്റെ കൂട്ടുകാരോട് അവനെ കൊണ്ടുപോവാൻ പറഞ്ഞു...
ശേഷം അവനെ തിരക്കിൽ നിന്നും മാറ്റി ഒരു കടയുടെ ഓരം ചേർത്തിരുത്തി സോഡാ കൊണ്ട് മുറിവുകൾ കഴുകി... അവന്റെ നിലവിളി കേട്ടു കരഞ്ഞു കൊണ്ട് ലക്ഷ്മിയമ്മയും അവരെ ആശ്വസിപ്പിച്ചുകൊണ്ട് മക്കളും നിന്നു..
ഒരു മുറിവ് തുടയിൽ നെടുനീളത്തിൽ, മറ്റൊന്ന് ഇടത്തെ കയ്യിൽ, അതിന്റെ ചില ഭാഗത്തു ആഴമുണ്ടായിരുന്നു...
അവിടെയും ആളുകൾ കൂടി തുടങ്ങി, ശങ്കരൻ തലക്ക് കൈകൊടുത്ത് ഇതെല്ലാം നോക്കി ഒരിടത്തിരുന്നു... സിതാര ചിന്നനോടൊപ്പം മുറിവ് കാര്യങ്ങളിൽ സഹായിച്ചു..
അപ്പോൾ ആൾക്കൂട്ടത്തിനിടക്ക് നിന്ന് കാഷായവസ്ത്രം ധരിച്ച ഒരു താടിക്കാരൻ മുന്നോട്ട് വന്നു... എല്ലാവരെയും അടുത്ത് നിന്നും ആദ്യം അയാൾ മാറ്റി, ശേഷം ഒരു കത്തി എടുത്ത് മുറിവിന്റെ മുകളിൽ
💬 Comments
View all comments