Chapter Title : നീലക്കൊടുവേലി 4 [Fire blade]
വെച്ച് പാന്റ് മുറിച്ചു മാറ്റി, പിന്നെ ഒന്ന് കൂടി വൃത്തിയായി കഴുകിക്കൊണ്ട് അങ്ങേരുടെ ബാണ്ഡത്തിൽ നിന്നും ഒരു ലേഹ്യം പോലൊരു വസ്തുവിൽ ഏതോ ഉണക്ക ഇല പിഴിഞ്ഞ് തേച്ചുപിടിപ്പിച്ചു..
നീറ്റൽ കൊണ്ട് സിദ്ധു അലറി, അയാൾ അത് വകവെക്കാതെ അശ്വസിപ്പിച്ചുകൊണ്ട് നന്നായി മരുന്ന് തേച്ചു കയ്യിലുണ്ടായിരുന്ന തുണികൊണ്ട് കെട്ടി...അവന്റെ വായിലും ഒരു വേരിന്റെ കഷ്ണം കടിക്കാൻ കൊടുത്തു.., കടയിൽ നിന്നും ഒരു ഡപ്പി വാങ്ങി ആ ലേഹ്യത്തിൽ ഇല ചേർത്ത് പിഴിഞ്ഞ ശേഷം ചിന്നനെ അടുത്തേക്ക് വിളിച്ചു അത് അവന്റെ കയ്യിൽ കൊടുത്തിട്ട് അവിടെ നിന്നും യാത്ര പറഞ്ഞു പോയി..
നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സിദ്ധുവിനെ ചിന്നൻ ഓട്ടോയിൽ ഇരുത്തി ഒരുവിധത്തിൽ ചിറക്കലേക്ക് എത്തിച്ചു...
താഴെ കിടക്കാൻ നിർബന്ധിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല.. ചിന്നന്റെയും ശങ്കരന്റെയും തോളിൽ തൂങ്ങി ഞെരങ്ങിയും മൂളിയും വേദന നിയന്ത്രിച്ചു അവൻ സ്വന്തം റൂമിൽ എത്തി കിടന്നു...
ചിന്നൻ അവന്റെ കയ്യിൽ വൈദ്യൻ കൊടുത്ത സാധനങ്ങളെല്ലാം ലക്ഷ്മിയമ്മയെ ഏൽപ്പിച്ചു..
ഈ രണ്ടു ദിവസം കൊണ്ട് സംഭവിച്ച കാര്യങ്ങളൊക്കെ കൂടി അവർക്കെല്ലാം വല്ലാത്ത മാനസിക പ്രയാസങ്ങളുണ്ടാക്കിയിരുന്നു..അതിന്റെ പ്രതിഫലനം എല്ലാ മുഖങ്ങളിലും അവൻ കണ്ടു..യാത്ര പറഞ് അവൻ തിരികെ പോയി..
സിദ്ധു ഇടയ്ക്കു കാലൊന്നു ഇളക്കിയപ്പോൾ പെട്ടെന്ന് വേദന കാരണം നിലവിളിച്ചു..
" ഞാൻ പറഞ്ഞതല്ലേ കുട്ട്യേ ഒന്നും വേണ്ടാന്ന്... കേൾക്കാത്തൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ കിടക്കേണ്ടി വന്നത്..."
ലക്ഷ്മിയമ്മ മൂക്ക് പിഴിഞ്ഞുക്കൊണ്ട് പറഞ്ഞു.. അവർക്ക് അവന്റെ വേദനിക്കുന്ന അവസ്ഥയെ ഒരുകാലത്തും ഉൾകൊള്ളാൻ പറ്റാത്തതാണല്ലോ..
" ചെറിയ മുറിവല്ലേ, നാളേക്ക് മാറും..... ഇതിപ്പോ ആയതിന്റെ ഒരു വേദനയാ... ശെരി ആയിക്കോളും..
💬 Comments
View all comments