Chapter Title : നീലക്കൊടുവേലി 4 [Fire blade]
"
തന്നാലാവും വിധം അവൻ അവരെ സമാധാനിപ്പിച്ചു..
" ഇന്ന് ആരെങ്കിലും ഇവിടെ കിടക്കണ്ടേ..? അന്ന് ആ കുട്ടി ഉണ്ടായതുകൊണ്ട് നമ്മളാരും വേണ്ടി വന്നില്ല... എന്തെങ്കിലും ആവശ്യം വന്നാലോ.. "
ശങ്കരൻ ലക്ഷ്മിയമ്മയോടായി ചോദിച്ചപ്പോൾ അവർ നാക്ക് കടിച്ചുകൊണ്ട് തലയിൽ കൈവെച്ചു..
" ആരും നിക്കണ്ട, എല്ലാവരും പോയി ഉറങ്ങിക്കോ....ഒന്നോ രണ്ടോ തവണ എണീക്കാൻ വേണ്ടി നിങ്ങളെ ഒരാളെ രാവിലെ വരെ ഇവിടെ മെനക്കെടുത്തുന്നത് എനിക്ക് താൽപ്പര്യമില്ല..."
സിദ്ധു വേദന കടിച്ചമർത്തിക്കൊണ്ട് കട്ടായം പറഞ്ഞു...
" എങ്കി ഞാൻ വേണേൽ നിന്നോളാം അമ്മേ..."
അത് സിതാരയായിരുന്നു.. നീതുവും സിദ്ധുവും ഒരേ സമയം അവിശ്വസനീയമായി അവളെ നോക്കി..
" വേണ്ടെന്നു പറഞ്ഞില്ലേ...?
ഞാനാണ് പറയേണ്ട ആൾ, നിങ്ങൾ പോയി കിടന്നുറങ്ങു.. ഇത് ഞാനായിട്ട് ചോദിച്ചു മേടിച്ചതാണ്... പക്ഷെ ഇന്ന് ഈ വേദനക്കും മേലെ എനിക്ക് സന്തോഷമുണ്ട്.. അത് മാത്രം മതി ഇതെല്ലാം സഹിക്കാൻ.. "
സിദ്ധു അഭിമാനത്തോടെ പറഞ്ഞു... അവർ ധർമസങ്കടത്തിലായി... വീണ്ടും നിർബന്ധിച്ചപ്പോൾ അവന് ആവശ്യമുള്ള കാര്യങ്ങളൊക്കെ ഒരുക്കിയ ശേഷം ബാക്കിയുള്ളവർ താഴേക്ക് പോയി..
അന്ന് രാത്രി സിദ്ധുവിന് യതാർത്ഥത്തിൽ അഗ്നിപരീക്ഷ ആയിരുന്നു.. വേദനക്ക് കുറവില്ലെന്നല്ല അതിനുള്ളിൽ മരുന്നിന്റെ നീറ്റലും കാൽ ഇളക്കാൻ പറ്റായ്കയും എല്ലാം കൂടെ അവന്റെ ഊപ്പാടിളകി..
ഒരുപാട് ശ്രമിച്ചെങ്കിലും നിദ്രാദേവി കനിവ് കാണിച്ചില്ല, കാൽ ഇളക്കാൻ പറ്റാത്തതുകൊണ്ട് അവന്റെ സ്ഥിരം പോസിൽ ഉറങ്ങാനും സാധിച്ചില്ല.. ഒരു വിധത്തിൽ നേരം പുലരാനായപ്പോൾ എപ്പഴോ വേദന കുറവ് വരികയും അവൻ ഉറങ്ങുകയും ചെയ്തു..
ഏറെ വൈകിയാണ് അവൻ ഉണർന്നത്. ..മുറിവ് ഇന്നലത്തെ അത്ര കണ്ടു വേദനയില്ലാ..തൊട്ടു
💬 Comments
View all comments