Chapter Title : നീലക്കൊടുവേലി 4 [Fire blade]
നോക്കുമ്പോൾ ഒരു പിടുത്തമുണ്ടെന്നേ ഉള്ളൂ..ഉടുമുണ്ട് കട്ടിലിനു താഴെ ആയിരുന്നു, അയ്യേ, ഷെഡ്‌ഡി മാത്രം ഇട്ടാണോ കെടന്നിരുന്നത്..! ആവോ..
നല്ല വിശപ്പുണ്ട്...സമയം ഒരുപാട് വൈകിയതല്ലേ.. റൂമിലെ മേശയിൽ ഇരിക്കുന്ന ചായ തണുത്തിട്ടുണ്ട്, രാവിലെ എപ്പോഴെങ്കിലും കൊണ്ട് വന്നു വെച്ചതായിരിക്കും...അവൻ പ്രഭാത കൃത്യങ്ങൾ പെട്ടെന്ന് തീർത്തു..
ജനലിനരികിൽ ചെന്നു താഴേക്ക് കൂക്കി...
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ പണിക്കാരിപെണ്ണ് ലക്ഷ്മിയമ്മയോട് വിവരം പറഞ്ഞു.. അവർ പ്രാതലുമായി പെട്ടെന്ന് തന്നെ മുകളിലേക്ക് വന്നു..സിദ്ധു കസേര മേശക്കരികിലേക്ക് വലിച്ചിട്ടു വേദന വരാതെ ശ്രദ്ധിച്ചുക്കൊണ്ട് അതിലിരുന്നു...
" വേദന കൊറവുണ്ടോ മോനെ..?? "
അവർ സ്നേഹപൂർവ്വം തിരക്കി...
" ഉവ്വ്... ഇപ്പോ നല്ല വിശപ്പാണുള്ളത്... "
മറുപടി കേട്ട അവർ കൊണ്ടുവന്നതിൽ നിന്നും ദോശയും ചട്ണിയും അവന്റെ പാത്രത്തിലേക്ക് പകർന്നു..
" ഞാൻ വന്നിരുന്നു .. നല്ല ഉറക്കമായോണ്ട് വിളിച്ചില്ല."
അവന്റെ കഴിക്കൽ വാത്സല്ല്യത്തോടെ കണ്ടുകൊണ്ട് അവർ കട്ടിലിലിരുന്നു...
" ലക്ഷ്മിയമ്മ മാത്രല്ലേ വന്നു നോക്കിയിട്ടുള്ളൂ..?? എന്റെ മുണ്ട് ഒക്കെ താഴെ വീണേർന്നു... "
ചെറിയൊരു ചളിപ്പോടെയാണ് അവൻ ചോദിച്ചത്.. അത് കേട്ട് അവർ ചിരിച്ചു..
" അല്ല, ശങ്കരേട്ടനും കുട്ട്യോളും ഒക്കെ വന്നിരുന്നു.. "
അവർ മൂക്കിൽ കൈവെച്ചു കഷ്ടം കാണിച്ചു കളിയാക്കി കൊണ്ടാണ് പറയുന്നത്..സിദ്ധുവിന്റെ മുഖം ചമ്മി..
" അതൊന്നും സാരമാക്കണ്ട ചെക്കാ... വയ്യാണ്ട് കെടക്കുമ്പോ അതൊക്കെ നോക്കി കിടക്കാൻ പറ്റുമോ.."
അവർ അവന്റെ ചമ്മിയ മുഖം കണ്ടു എണീറ്റു വന്നു അവനെ ചേർത്തു പിടിച്ചുകൊണ്ടു തലയിൽ മുത്തി..
" നിങ്ങക്കെന്റെ അമ്മയായിക്കൂടാർന്നോ...?? ദൈവം എന്തേ അങ്ങനെ ചെയ്തില്ല...?? "
തിരിച്ചു
💬 Comments
View all comments