0%

Chapter Title : നീലക്കൊടുവേലി 4 [Fire blade]

Author : Kambikathakal Read All Parts 698

ലക്ഷ്മിയമ്മയെ എച്ചിൽ കൈകൊണ്ടു തന്നെ കെട്ടിപിടിച്ചു കൊണ്ട് സിദ്ധു ചോദിച്ചു...അവന്റെ ശബ്ദം ഇടറിയത് അവർ അറിഞ്ഞു..മുഖം വെച്ച വയറിൽ കണ്ണുനീരാൽ കുതിർന്നു..

" അമ്മ തന്നെയല്ലേ..? എന്തിനാ ഇപ്പൊ ഇങ്ങനൊരു ചോദ്യം..? "

അവരുടെ കണ്ഠവും ഇടറിയിരുന്നു.. ഒരു തുള്ളി കണ്ണീർ തന്റെ നെറുകയിൽ വീണത് അവനും അറിഞ്ഞു..

" അതല്ല, എനിക്ക് ദേ ഈ കുമ്പയിൽ ജനിച്ചാൽ മതിയാരുന്നു... "

അവൻ അവരുടെ വയറിൽ വിരൽ കൊണ്ട് കുത്തി കൊച്ചുകുട്ടികളെ പോലെ പറഞ്ഞു..ലക്ഷ്മിയമ്മ ചുമരിൽ തൂങ്ങിയ സിദ്ധുവിന്റെ അമ്മയുടെ ഫോട്ടോയിൽ നോക്കി നെടുവീർപ്പിട്ടു..ഒരുപക്ഷെ അവരുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ വീണിട്ടുണ്ടാകാം..

" നോക്ക് മോനെ..അതിന്റെയൊന്നും ആവശ്യമില്ല..നീയെനിക്ക് എന്റെ മോൻ തന്നെയാ, അങ്ങനെ കാണാൻ മാത്രമേ എനിക്ക് കഴിയൂ... വെറുതെ ആവശ്യമില്ലാത്തത് ചിന്തിച്ച് മനസ് വിഷമിപ്പിക്കണ്ട.. "

അവനെ സമാധാനിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു..

" എനിക്കെന്തെങ്കിലും ആവുമ്പോൾ നിങ്ങൾ കാണിക്കുന്ന ഈ സ്നേഹം പോലും തിരിച്ചുതരാൻ എന്നെകൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല..

പക്ഷേ നിങ്ങളാണെങ്കിലോ, ഓരോ സമയവും എന്നെ പറ്റി മാത്രം ചിന്തിച്ച് ഇരിക്കുവാണോ എന്നൊക്കെ തോന്നും ചെലപ്പോ...

എന്റെ പെറ്റമ്മ ഉണ്ടെങ്കിൽ പോലും ഇത്രക്കൊക്കെ എനിക്ക് വേണ്ടി ചെയ്യാൻ സാധ്യതയില്ല.. "

അവൻ അവർക്ക് ഒരുമ്മ കൊടുത്തുകൊണ്ട് കസേരയിൽ ചാരിയിരുന്നു..
അവർ നിറഞ്ഞു നിന്നിരുന്ന അവന്റെ കണ്ണുകൾ തുടച്ചു..

രണ്ടുപേരും ഒന്ന് സമാധാനപ്പെട്ടപ്പോൾ എന്തോ കിലുക്കം കേട്ടു തിരിഞ്ഞു നോക്കി, വാതിൽക്കൽ അവരെ നോക്കി കണ്ണുതുടച്ചുകൊണ്ട് സിതാരയും നീതുവും നിന്നിരുന്നു..

" എന്താ...?? നിങ്ങളെപ്പോ വന്നു..??

കരയുന്നത് അവർ കണ്ടെന്നു മനസിലായപ്പോൾ ജാള്യതയോടെ ലക്ഷ്മിയമ്മ അവരോട്

💬 Comments

View all comments