Chapter Title : നീലക്കൊടുവേലി 4 [Fire blade]
ചോദിച്ചു..
" ഓ... ഞങ്ങളൊന്നും കണ്ടില്ല... പോരെ..?? "
സിദ്ധുവിനെ കുശുമ്പോടെ നോക്കികൊണ്ടാണ് നീതു അത് പറഞ്ഞത്.. അത് കണ്ടെങ്കിലും അവൻ അവളിൽ നിന്നും നോട്ടം മാറ്റി ബാക്കി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു..
" നിങ്ങൾ പോകല്ലേ, ഈ മുറിവ് മരുന്ന് വെച്ചൊന്നു കെട്ടികൊടുക്ക്.. "
ലക്ഷ്മിയമ്മ മക്കളോടായി പറഞ്ഞു..അവർ ഉള്ളിലേക്ക് വന്നു
" ഇനി മോൻ രണ്ടു ദിവസം കുളിക്കണ്ട, നനവ് തട്ടിയാൽ പഴുപ്പ് കേറും.. വേണെങ്കി മേലൊക്കെ ഒന്ന് തുണി കൊണ്ട് തുടച്ചാൽ മതി.. "
അവർ പറഞ്ഞത് ശരിയാണെന്നു തോന്നിയ സിദ്ധു തലയാട്ടി..
ഭക്ഷണം കഴിച്ചു കഴിഞ്ഞ് സിദ്ധു മെല്ലെ പോയി കൈയും വായും കഴുകി വന്നു... നീതു പിടിക്കാമെന്നു പറഞ്ഞെങ്കിലും അവൻ നിരസിച്ചു..ഒറ്റക് പോയി പഠിക്കട്ടെ എന്നായിരുന്നു മറുപടി.
അവൻ മലർന്നു കിടന്നപ്പോൾ ആദ്യം കയ്യിലെ മുറിവ് കെട്ടിയിരുന്ന തുണി അവർ അഴിച്ചുമാറ്റി, അത് പറിച്ചെടുക്കുമ്പോൾ അവൻ ചീറി, പതിയെ സൂക്ഷിച്ച് അവർ രണ്ടുപേരും മരുന്ന് വെച്ച് പുതിയ തുണി കൊണ്ട് കെട്ടി...
തുടയിലെ മുറിവ് അതിലും പ്രയാസമായിരുന്നു... അവർ ഒരുപാട് സമയമെടുത്താണ് അതെല്ലാം ശെരിയാക്കിയത്...
തുടയിടുക്കിനടുത്തു വരെ നീളമുണ്ടായിരുന്ന മുറിവ് മരുന്ന് വെക്കാൻ വേണ്ടി ഷെഡ്‌ഡിയിൽ തന്നെ കിടക്കേണ്ടി വന്നു,ഉടുത്തിരുന്ന മുണ്ട് ഷെഡ്‌ഡിക്കു മുകളിൽ കൂടി ഇട്ടപ്പോൾ ആശ്വാസമായി..ആദ്യത്തെ ചളിപ്പ് അവർ മുറിവിന്റെ തുണി അഴിക്കാൻ തുടങ്ങിയതോടെ മാറി, പിന്നെ വേദനയായി, നിലവിളിയായി, അലർച്ചയായി ....എന്തിനേറെ പറയാൻ വേദന വീണ്ടും ഉച്ചസ്ഥായിലെത്തി എന്ന് സാരം..
അവന്റെ ഓരോ അലർച്ചക്കുമൊപ്പം ലക്ഷ്മിയമ്മയും കണ്ണീർ വാർത്തു, മുറിവ് കാണാൻ കെൽപ്പില്ലാത്തതു കൊണ്ട് തിരിഞ്ഞാണ് അവർ
💬 Comments
View all comments