0%

Chapter Title : നീലത്താമര [ഉർവശി മനോജ്]

"ഈ വർഷത്തെ ബെസ്റ്റ് എംപ്ലോയി ആയി തെരഞ്ഞെടുത്തിരിക്കുന്നത് നിന്നെയാണ് .. കാലൊടിഞ്ഞു കിടന്നപ്പോൾ പോലും വർക്ക് അറ്റ് ഹോം എന്ന പേരിൽ നീ നടത്തിയ പെർഫോമൻസ് മാനേജ്മെന്റിന് ഇഷ്ടമായി കൂടാതെ ജോലിയോടുള്ള നിന്റെ ആത്മാർഥതയും എനി വേ കൺഗ്രാജുലേഷൻസ് "

ഒരു സ്വർഗ്ഗം കൈ പിടിയിൽ ഒതുക്കിയ സന്തോഷമായിരുന്നു എനിക്ക്. ഒരു പ്രണയത്തിനു പുറകെ പോയി എൻജിനീയറിങ് കൈവിട്ടു പോയി എന്ന് തിരിച്ചറിഞ്ഞ നിമിഷം സ്വന്തം വീട്ടിൽ നിന്നും ഒന്നും ഇല്ലാതെ ഇറങ്ങേണ്ടി വന്ന നിമിഷം ഒടുവിൽ ഒരു ഹോട്ടൽ ജോലി ചെയ്തു കൊണ്ട് നഷ്ടപ്പെട്ടു എന്ന് കരുതിയ എൻജിനീയറിങ്ങും അന്തസ്സുള്ള ഒരു ജോലിയും കണ്ടുപിടിച്ച നിമിഷം ജീവിതം വീണ്ടും ഒന്നു മുതൽ തുടങ്ങിയ നിമിഷം. അങ്ങനെ ഒരുപാട് നിമിഷങ്ങൾ മനസ്സിലേക്ക് കയറി വന്നു.

ജിബീഷ് ചേട്ടനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ സന്തോഷം പങ്കു വച്ചു എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

പെട്ടെന്ന് അകന്നു മാറി ഞാൻ പറഞ്ഞു ,

"ചേട്ടാ .. ഇനി ബാഡ് ന്യൂസ് പറ "

"ബാഡ് ന്യൂസ് .. ഞാൻ ഈ ജോലി റിസൈൻ ചെയ്യുകയാണ് , ബാംഗ്ലൂരിൽ നിന്നും നല്ല ഒരു ഓഫർ വന്നിട്ടുണ്ട്. അത് സ്വീകരിക്കാതെ ഇരിക്കുന്നത് ബുദ്ധി അല്ല .. എനിക്ക് അറിയാം നിനക്ക് വിഷമം ആകുമെന്ന് , നീ ഇവിടെ കുറച്ച് എക്സ്പീരിയൻസ് ഒക്കെ നേടിയെടുക്കൂ , ബാംഗ്ലൂരിൽ നല്ല വേക്കൻസി എന്തെങ്കിലും വന്നാൽ ഞാൻ അറിയിക്കാം " ചേട്ടൻ പറഞ്ഞു നിർത്തി.

അൽപ നേരം മുൻപത്തെ സന്തോഷം ദുഃഖത്തിന് വഴി മാറി. ചേട്ടൻ അവിടെ

💬 Comments

View all comments